കേന്ദ്ര വിദ്യാഭ്യസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ രാജവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

കേന്ദ്ര വിദ്യാഭ്യസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജവ്യാപക പ്രതിഷേധ സമരങ്ങള്‍ക്ക് കോക്‌റോച്ച് ജനതാ പാര്‍ട്ടി ഇന്ന് തുടക്കമിടും. പൂനെയിലെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയിലാണ് ആദ്യ പ്രതിഷേധ പരിപാടി. എക്‌സാം മാനിഫെസ്റ്റോയും ഇന്ന് പുറത്തിറക്കും. ജന്തര്‍ മന്തറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ റോഹ്തക്കിലെ ഒരു അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായും ആരോപണം ഉയര്‍ന്നു.വൈകിട്ട് നാലുമണിക്കാണ് പൂനെയിലെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടി. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക് എന്നിവര്‍ സമരത്തിന് എത്തും. പോലീസും സര്‍വകലാശാലയും പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാനിഫെസ്റ്റോയും ഇന്ന് പുറത്തിറക്കും. നാളെ ലക്‌നവിലാണ് സിജെപിയുടെ അടുത്ത പ്രതിഷേധം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാത്ത പക്ഷം ജൂണ്‍ 20 മുതല്‍ ജന്തര്‍ മന്തറില്‍ അനിശ്ചിത കാല സമരം ഇരിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെ റോഹ്തക്കിലെ ഗവണ്‍മെന്റ് മിഡില്‍ സ്‌കൂളിലെ പ്രൈമറി ഗസ്റ്റ് അധ്യാപിക സുലേഖ ദലാലാണ് സസ്‌പെന്‍ഷന്‍ നേരിട്ടത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കാരണം വ്യക്തമാക്കിയിട്ടില്ല .കാരണം വ്യക്തമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൃതമായ മറുപടി ലഭിച്ചില്ലെന്നും അധ്യാപിക പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *