‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം’; സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇന്ന് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു. ഫേസ്‌ബുക്കിൽ ഇതുസംബന്ധിച്ച കുറിപ്പുകളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
വർഷങ്ങളായി ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങൾ നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ഇന്ന് മുതൽ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. എന്റെ ആവശ്യങ്ങൾ കേവലം വ്യക്തിപരം അല്ലാത്തും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണ്.
എന്റെ ആവശ്യങ്ങൾ ചുവടെ പറയുന്നവയാണ്.
1. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കുക.
2. എനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ ഉണ്ടായിട്ടുള്ള കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുക.
3. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക, റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *