തമിഴ്നാട്ടിൽ വില 15 രൂപ, കേരളത്തിലേക്ക് കടത്താൻ ‘മാഫിയ’ സംഘം; ബ്രാൻഡാക്കി ഉയർന്ന വിലയ്ക്ക് മലയാളികൾക്ക്

തിരുവനന്തപുരം: തമിഴ്നാട് റേഷൻകടകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന അരി കേരളത്തിലെത്തിച്ച് ബ്രാൻഡാക്കി കൂടുതൽ വിലയ്ക്ക് വിൽക്കുന്നു. ഒരു കിലോയ്ക്ക് പത്ത് മുതൽ 15 രൂപ വരെ നൽകി വാങ്ങുന്ന അരി കേരളത്തിലെ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്തും നിറവും ചേർത്താണ് ബ്രാൻഡായി വിൽക്കുന്നത്. സ്‌കൂട്ടറിലും ഓട്ടോയിലും ചെറിയ ലോറിയിലുമാണ് അരി കേരളത്തിലേക്ക് എത്തുന്നത്.
അതിർത്തിയിലെ അനധികൃത ഗോഡൗണുകൾ കേന്ദ്രീകരിച്ച് സിവിൽ സപ്ലൈസ് പരിശോധന ശക്തമാക്കിയതോടെ പലതും അടഞ്ഞുകിടക്കുകയാണ്. തമിഴ്നാട് സിവിൽ സപ്ലൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ് അരി കേരളത്തിലെത്തുന്നത്. ഈ അരി രഹസ്യ കേന്ദ്രങ്ങളിലെത്തിച്ചാണ് ബ്രാൻഡ് ആക്കി മാറ്റുന്നത്. ഇവർക്ക് ചില അധികൃതരുടെ സഹായം ലഭിക്കുന്നുണ്ടെന്നും രാഷ്ട്രീയ സ്വാധീനമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. വലിയ മതിൽക്കെട്ടുകളോടെയാണ് ചില ഗോഡൗണുകൾ പ്രവർത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് പല ഗോഡൗണുകളിലും പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *