പാലക്കാട് : പാലക്കാട്ട് സ്കൂളിൽ വെടിവെപ്പ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റു.സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തോളിനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കുട്ടി കൊണ്ടുവന്നത് നാടൻ തോക്ക് ആണെന്ന് പ്രാഥമിക നിഗമനം.
ക്ലാസ് റൂമിൽ വെച്ച് സഹപാഠിയ്ക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തു. രണ്ട് വെടിയുണ്ടകൾ ലക്ഷ്യം കൊണ്ടില്ല. മൂന്നാമത്തേതാണ് കയ്യിൽ കൊണ്ടത്.പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരുക്കേറ്റ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം. സംഭവ സമയത്ത് അധ്യാപകർ ക്ലാസിൽ ഉണ്ടായിരുന്നില്ല.
പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.