ഡല്‍ഹിയില്‍ 22 കാരിക്ക് കൂട്ടബലാത്സം ; രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു ; മൂന്ന് പേര്‍ ഒളിവില്‍

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിലുള്ള ഒരു കഫേയിൽ തിങ്കളാഴ്ച രാത്രി സഹപ്രവർത്തകർ ചേർന്ന് 22-കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണ്.

പ്രതികൾ ജോലി ചെയ്യുന്ന അതേ കഫേയിലെ ജീവനക്കാരിയാണ് അതിജീവിത. തിങ്കളാഴ്ച രാത്രി പ്രീത് വിഹാറിലെ 'സൽത്തനത്ത്' കഫേയിൽ സഹപ്രവർത്തകർക്കൊപ്പം നടന്ന പാർട്ടിയിൽ യുവതി പങ്കെടുത്തിരുന്നു. രാത്രി 11:30-ന് കഫേ അടച്ച ശേഷവും, ഇവരിലൊരാളുടെ പക്കൽ കഫേയുടെ താക്കോൽ ഉണ്ടായിരുന്നതിനാൽ സംഘം അവിടെത്തന്നെ മദ്യപാനവും നൃത്തവും തുടർന്നു.

ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെയാണ് ഇവർ അവിടെനിന്ന് മടങ്ങിയത്. പാർട്ടിക്കിടെ രണ്ട് പുരുഷന്മാർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇതിന് ഒത്താശ ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.

നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് ഇതുവരെ മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *