പി.എസ്.സി. പരീക്ഷാക്രമക്കേടില്‍ അന്വേഷണം ; കെ.എ.എസ് റാങ്ക്‌ലിസ്റ്റില്‍ നിയമനം തടഞ്ഞ് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് (കെ.എ.എസ്) നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നല്‍കുന്ന നിയമനം തടഞ്ഞ് ആഭ്യന്ത വകുപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്നാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. പി.എസ്.സി. പരീക്ഷാക്രമമക്കട് വിവാദങ്ങളുടെ സാഹചര്യത്തിലാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിയമനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര വാർത്ത

ഇപ്പോള്‍ നിയമനം നടത്തരുതെന്ന് ആഭ്യന്തര വകുപ്പ് പൊതുഭരണ വകുപ്പിന് കത്തു നല്‍കി. ആദ്യ ബാച്ചില്‍ പി.എസ്.സി വഴി നടത്തിയ നിയമനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ആദ്യ ബാച്ച് നിയമനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കാളികള്‍ ഉള്‍പ്പെടെയുള്ളവരെ തിരുകിക്കയറ്റി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നിലവിലുള്ള രണ്ടാം ബാച്ച് റാങ്ക് ലിസ്റ്റിന്റെ കാലാവധി 2027 ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിര്‍ദ്ദേശം വരുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിച്ചും ചട്ടങ്ങള്‍ ഭേദഗതി ചെയ്തും കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ പ്രതിസന്ധി.

നിയമനം നടത്തരുതെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി പൊതുഭരണവകുപ്പിന് കത്ത് നല്‍കി. നിയമനങ്ങളോടൊപ്പം കെ.എ.എസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാരിന്റെ നീക്കവും അന്വേഷണം തീരുന്നത് വരെ നീട്ടിവയ്ക്കണമെന്ന് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 29 വകുപ്പുകളിലെ തസ്തികകള്‍ മാറ്റിവയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനും മറ്റുമായി സര്‍ക്കാര്‍ അടുത്തിടെ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *