മലപ്പുറം: ചോക്കാട് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി. ഒരാള്‍ക്കായി തെരച്ചില്‍. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തുക യായിരുന്നു. ടികെ നഗറില്‍ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്.
കാണാതായ ഒരാൾക്കായി വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിന് സമീപം തിരച്ചില്‍ തുടരുകയാണ്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി സ്വദേശി സജിത എന്നിവരെയായിരുന്നു കാണാതായത്. ഇതിൽ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്.
പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. മൂന്ന് പേർ പാറയിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നുവെന്ന് മലവെള്ളപാച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മിർഷാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു. രണ്ട് പേർ ഫോൺ വന്ന് മാറി നിൽക്കുകയായിരുന്നു. താനടക്കം വെള്ളത്തിൽപ്പെടുകയായിരുന്നുവെന്ന് പറയുന്നു. വന്യൂമന്ത്രി എ പി അനിൽകുമാർ അപകടസ്ഥലം സന്ദർശിച്ചു.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് സംസ്ഥാനത്ത് ഉടനീളമായി ഒമ്പത് പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ടുളുണ്ട്. മൂന്നാര്‍ വട്ടവടയില്‍ മണ്ണിടിച്ചിലില്‍, കൃഷിയിടത്തിലെ ഷെഡില്‍ ഇരുന്ന രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ അമ്മന്‍കോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണന്‍ പെരുമാള്‍, അയല്‍വാസി സി ചിന്നമ്മാള്‍ എന്നിവരാണ് മരിച്ചത്. കോട്ടയത്തും അപ്രതീക്ഷിതമായി പെയ്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു മരണമാണ് സ്ഥിരീകരിച്ചത്. വാഗമണ്‍ ഈരാറ്റുപേട്ട റോഡില്‍ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സംഗീത മരിച്ചു.
പെരിങ്ങളത്ത് ഉറവപ്ലാവ് സ്വദേശി ജോസഫിന്റെ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണു. അപകട സമയത്ത് ജോസഫിനെ കൂടാതെ വീട്ടില്‍ രണ്ടു മക്കള്‍ കൂടിയുണ്ടായിരുന്നു. മക്കളെ രക്ഷിച്ചെങ്കിലും ജോസഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറത്ത് കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചില്‍ ; അഞ്ചുപേര്‍ മരിച്ചതായി സ്ഥിരീകരണം