ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. നാഗ വിഭാഗത്തിൽപ്പെട്ട 15 വയസുകാരൻ അജ്ഞാത സായുധ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ തമേയിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
തമേയി സബ് ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻ.കെ. മഹിൽലാക്ബൗവിന്റെ മകൻ എൻ.കെ. വിഫെൻബൗവാണ് മരിച്ചത്. ആക്രമണത്തിനിടെ ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിച്ചു.
വടക്കൻ തമെങ്‌ലോങ്ങിലെ ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് കൊലപാതകം വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.
മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; 15കാരൻ കൊല്ലപ്പെട്ടു