തെന്മല ഇക്കോ ടൂറിസം വികസനം സമഗ്രമായ പദ്ധതി തയാറാക്കും:പി സി വിഷ്ണു നാഥ്

തെന്മല:തെന്മല ഇക്കോടൂറിസത്തിൽ നിലവിൽ മുടങ്ങികിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് പറഞ്ഞു.
തെന്മല ഇക്കോടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സി അജയപ്രസാദ് എംഎൽഎ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ മന്ത്രി തെന്മല ഇക്കോടൂറിസം മേഖലയിലെത്തുകയും,
അഡ്വഞ്ചർ സോൺ, തെന്മല ഡാം പരിസരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു.
ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം യോഗത്തിൽ ഉന്നയിച്ചു.
നിലവിൽ പ്രവർത്തനം നിലച്ച ചിൽഡ്രൻസ് പാർക്ക്,ലൈറ്റ് ആൻ്റ് സൗണ്ട്,എന്നിവ പ്രവർത്തനം ആരംഭിക്കും.മ്യൂസിക്കൽ ഫൗണ്ടെൻ നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയത പരിഹരിച്ച് സഞ്ചാരികൾക്കായി തുറന്ന് നൽകും. വിനോദസഞ്ചാര വകുപ്പ് 4.5 കോടി രൂപ അധുവദിച്ച് കെ ഐപി യിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം സഞ്ചാരികൾക്കായി ഉടൻ തുറന്ന് നൽകും. ഉപയോഗശൂന്യമായി കിടക്കുന്ന കോട്ടേഴ്സുകൾ സഞ്ചാരികൾക്ക് താമസിക്കാൻ കഴിയുന്ന നിലയിൽ പുനരുദ്ധാരണ നടത്തും,
കാലാവധി കഴിഞ്ഞ ബോട്ടുകൾ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കും.
കൃത്യമായ ഇടവേളകളിൽ ഡയറക്ടർ ബോർഡ് യോഗം കൂടുവാനും, ജീവനക്കാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വീഴ്ച വരുത്തുന്ന ജീവനക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള പദ്ധതികൾ വിജയകരമായി പ്രവർത്തനം ആരംഭിച്ച ശേഷം വീണ്ടും സന്ദർശനം നടത്തി പ്രവർത്തന പുരോഗതിവിലയിരുത്തുമെന്നും
കൂടാതെ വികസനത്തിനായി വിശദമായ പദ്ധതി തയ്യാറാക്കി രാജ്യത്തെ തന്നെ മുൻനിര ടൂറിസം ആയി തെന്മലയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ സി. അജയപ്രസാദ് എംഎൽഎ, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ സതീശൻ,ജില്ല പഞ്ചായത്തംഗം റീന ഷാജഹാൻ
തെന്മല ഗ്രാമപഞ്ചായത്തംഗങ്ങായ സുനിൽകുമാർ, ആരോമൽ തെന്മല
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
ആർ മോഹനൻ, സുരേഷ്,
നെൽസൺ സെബാസ്റ്റ്യൻ,കെ ശശിധരൻ, സഞ്ജയ് ഖാൻ, വിജയകുമാർ, നാസർഖാൻ തുടങ്ങി നിരവധി നേതാക്കളും, കൊക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *