ഏഷ്യന്‍ ഗെയിംസ്: സുരുച്ചിയും കമാല്‍ജീതും മിക്സഡ്ടീം ലക്ഷ്യം കണ്ടു; ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

ഐച്ചി-നഗോയ: ഏഷ്യന്‍ഗെയിംസില്‍ ആവേശം ഉയര്‍ത്തി ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലെ മിക്‌സഡ് ടീം മത്സരത്തില്‍ സുരുച്ചിയും കമാല്‍ജീതും ചേര്‍ന്ന സഖ്യമാണ് സ്വര്‍ണ്ണം നേടിയത്. ഏഷ്യന്‍ ഗെയിംസിന്റെ ഈ പതിപ്പില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണ്ണമാണ് ഇത്. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 19 ആയി. ഇന്ത്യ ഇന്ന് ടീം ഇനത്തില്‍ ഷൂട്ടിംഗില്‍ വെള്ളിയും നേടിയിരുന്നു.

ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ആദ്യ സ്വര്‍ണ്ണം നേടിയിരുന്നു. തുടക്കം മുതല്‍ തന്നെ കമാല്‍ജീതും സുരുച്ചിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യോഗ്യതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തി ഫൈനലിലേക്ക് മുന്നേറിയ അവര്‍, ഒന്ന്, മൂന്ന് സീരീസുകളിലെ മികച്ച പ്രകടനത്തിലൂടെ കൊറിയക്കെതിരെ വലിയ ലീഡ് നേടി. ആകെ 484.6 പോയിന്റുകള്‍ നേടിയ ഈ ജോടി വന്‍ വ്യത്യാസത്തിലാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉസ്‌ബെക്കിസ്ഥാന്റെ കമാലോവ് , നിഗിന സൈദ്കുലോവ എന്നിവര്‍ സ്ഥാപിച്ച 481.3 സ്‌കോറാണ് ഇന്ത്യന്‍ ജോഡി മറികടന്നത്. കഴിഞ്ഞ ഹാംഗ്ഷൂ 2023 ഗെയിംസില്‍ മറ്റൊരു ഇന്ത്യന്‍ ജോഡിയായ സരബ്‌ജോത് സിംഗും ദിവ്യ സുബ്ബരാജുയും ചേര്‍ന്ന് സ്ഥാപിച്ച 577 എന്ന റെക്കോര്‍ഡ് ഭേദിച്ച്, 587 പോയിന്റുകള്‍ (29 ഇന്നര്‍ 10-കള്‍) നേടി കമാല്‍ജീതും സുരുച്ചിയും തകര്‍ത്തിരുന്നു.

രാജ്യത്തിന്റെ മെഡല്‍ നേട്ടം 19 ആയി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയാണ് ഗെയിംസിന്റെ ആറാം ദിനത്തില്‍ തുടക്കം കുറിച്ചത്. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് ടീം ഇനത്തിലും ഇന്ത്യ ഇന്ന് മെഡല്‍ കുറിച്ചിരുഫന്നു. ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍, നീരജ് കുമാര്‍, റുദ്രന്‍ക്ഷ് പാട്ടീല്‍ എന്നിവരടങ്ങിയ സംഘം ഈ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *