നഗോയ: എഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ യുവ ഷൂട്ടർ ഇഷ സിംഗ് വെള്ളി മേഡൽ നേടി. ചൈനയുടെ ജിയാറുയ്സുവാൻ ഷിയാവോയോട് സ്വർണ മെഡൽ നേടിയത്. ഫൈനലിന്റെ അവസാനഘട്ടത്തിൽ ഇഷയും ഷിയാവോയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്.
അവസാന അഞ്ച് ഷോട്ടുകൾ പൂർത്തിയാക്കിയപ്പോൾ 38-38 എന്ന നിലയിൽ സമനിലയിലെത്തി. ഇതോടെയാണ് സ്വർണ മെഡൽ നിർണയിക്കാൻ ഷൂട്ട് ഓഫ് നടത്തേണ്ടിവന്നത്. രണ്ടാം ഷൂട്ട് ഓഫിൽ ഷിയാവോ സ്വർണം നേടിയതോടെയാണ് ഇഷക്ക് വെള്ളി മെഡലുമായി മടങ്ങേണ്ടിവന്നത്.
അതേസമയം, കുറാഷിൽ വനിതകളുടെ 78 കിലോ വിഭാഗത്തിൽ പിങ്കി ബൽഹാര വെങ്കല മെഡൽ സ്വന്തമാക്കി. ഐച്ചി പ്രിഫെക്ചറൽ മാർഷൽ ആർട്സ് ഹാളിൽ നടന്ന സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ സുമിൻ മോയോടാണ് 0-5ന് പരാജയപ്പെട്ടത്.