പാലക്കാട്: സംസ്ഥാനത്ത് ഉടനീളമായി 38 കേന്ദ്രങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ പാലക്കാട് ചിറ്റൂര്‍ തത്തമംഗലത്ത് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകള്‍ വന്ന സാഹചര്യത്തിലാണ് വിജയിയെ തീരുമാനിക്കാന്‍ നറുക്കെടുപ്പ് വേണ്ടി വരുന്നത്.
എല്‍ഡിഎഫിനും യുഡിഎഫിനും തുല്യം വോട്ടുകള്‍ ലഭിച്ചത്. 423 വോട്ട് വീതമാണ് ലഭിച്ചത്. അതേസമയം എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ശ്രീകൃഷ്ണപുരം എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും നഷ്ടമായി. പി. ഗിരീശനാണ് ജയിച്ചത്. സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. സിപിഐഎം അംഗം പോക്സോ കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. അതേസമയം പഞ്ചായത്തില്‍ ഭരണം എല്‍ഡിഎഫ് തുടരും.
പട്ടഞ്ചേരി എല്‍ഡിഎഫ് നിലനിര്‍ത്തി. ഇവിടെ 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരിയാണ് വിജയിച്ചത്. കഴിഞ്ഞ തവണ രണ്ട് വോട്ടിന് വിജയിച്ച വാര്‍ഡിലാണ് ഇത്തവണ 18 വോട്ടിന് എല്‍ഡിഎഫ് വിജയിച്ചത്.
പാലക്കാട് കരിമ്പ ഗ്രാമ പഞ്ചായത്തില്‍ വെട്ടം 13 ആം വാര്‍ഡില്‍ യുഡിഎഫ് 335 വോടിന് അബ്ദുള്‍ ജലീല്‍ ജയിച്ചു. കരിമ്പ പഞ്ചായത്തില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ ജലീൽ 692 വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് അഷറഫ് 357 വോട്ടും നേടി. ബിജെപി സ്ഥാനാർത്ഥി ശിവൻ ഒ ആർ 187 വോട്ടാണ് നേടിയത്. മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത് എല്‍ഡിഎഫിന്റെ ഹേമാംബിക വിജയിച്ചു.