കരിക്കിൻ വെള്ളം ഒആർഎസിനേക്കാൾ നല്ലത്

ക്ഷീണം മാറ്റാനും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്ന പ്രക‌ൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. പലപ്പോഴും ഒആ‌ർഎസിനേക്കാൾ മികച്ചതാണ് ഇതെന്നാണ് പറയുന്നത്. ഉയർന്ന അളവിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു. പലപ്പോഴും ഒആർഎസ് ആണോ അതോ ഇളനീരാണോ ഏറ്റവും മികച്ചതെന്ന സംശയം ഉണ്ടാകാറുണ്ട്.   ശരീരത്തിന് പൂർണമായും ജലാംശം ആവശ്യമാണെങ്കിൽ ഒആർഎസ് തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ സാധാരണ നിലയിലുള്ള ജലാംശം നിലനിർത്തിയാൽ മതിയെങ്കിൽ കരിക്കിൻ വെള്ളം മതിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം…

Read More

സ്വാതന്ത്ര്യദിനം മുതൽ പുതിയ ദൗത്യംഅഭിജിത് ദീപ്‌കെ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനം മുതൽ പുതിയ ദൗത്യവുമായി സിജെപി. രാജ്യത്തെ സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താൻ ശ്രമിക്കണമെന്ന ആഹ്വാനവുമായി കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞയെടുക്കണമെന്ന് ദീപ്‌കെ ആഹ്വാനം ചെയ്‌തത്ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂളുകളുടെ സോഷ്യൽ ഓഡിറ്റ് നടത്താനും, സിജെപി നൽകുന്ന ഫോമുകളിൽ വിവരങ്ങൾ രേഖപ്പെടുത്തി നൽകാനും കാമ്പെയ്നിലൂടെ ദീപ്കെ…

Read More

രാജേഷിന്റെയും ജോണിന്റെയും വീടുകൾ സന്ദർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ബോട്ടുമറിഞ്ഞ്‌ കടലിൽ കാണാതായ വിഴിഞ്ഞം സ്വദേശി ജോണിന്റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജോണിന്റെ മക്കളായ ജിജിയെയും ജിനിലിനെയും കണ്ടു സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്‌തു. കുടുംബം ഉന്നയിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പിണറായി വിജയൻ ഉറപ്പുപറഞ്ഞു. കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ വീട്ടിലും പിണറായി വിജയനെത്തി. രാജേഷിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തിന്റെ കടംതീർക്കാൻ സർക്കാർ ഇടപെടണമെന്നും പിണറായി വിജയൻ പറഞ്ഞു….

Read More

ബോട്ടിൽ രാഹുലിനൊപ്പം യാത്ര ചെയ്‌ത് യുവതിയും കുട്ടിയും, ആരാണിവർ? ചോദ്യവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ചോദ്യങ്ങളുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. കടലിലൂടെ ബോട്ടിൽ യാത്രചെയ്യുന്ന രാഹുൽ ഗാന്ധിക്കരികിലായി ഒരു സ്‌ത്രീയും കുട്ടിയും ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ചോദ്യങ്ങൾ. രാഹുൽ ഗാന്ധിക്കൊപ്പം ഇരിക്കുന്ന സ്‌ത്രീയും കുട്ടിയും ആരാണെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ചോദിച്ചത്.   ‘ഈ ചിത്രം എവിടെനിന്നുള്ളതാണ്? എപ്പോഴാണ് പകർത്തിയത്? ഒപ്പമുള്ളവർ ആരെല്ലാമാണെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്’ എന്നാണ് ചിത്രത്തിന് താഴെ ഗിരിരാജ് സിംഗ് കുറിച്ചത്. ചിത്രത്തിൽ തൊപ്പിയും കണ്ണടയും ധരിച്ചിരിക്കുന്ന…

Read More

കർക്കടക വാവ്: ആലുവയിൽ ഗതാഗത നിയന്ത്രണം

കൊച്ചി∙ കർക്കടക വാവിനോടനുബന്ധിച്ച് 12ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊലീസ് സുരക്ഷയും ശക്തമാക്കി. കെഎസ്ആർടിസിയും കൊച്ചി മെട്രോയും അധിക സർവീസ് നടത്തും. 12ന് വെളുപ്പിന് ഒരു മണി മുതൽ 12ന് പകൽ 2 വരെ ആലുവ ടൗണിലും പരിസരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. (വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ്…

Read More

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ ∙ സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് വന്നതിനു പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് (51) കുഴഞ്ഞുവീണ് മരിച്ചത്.  രാവിലെ പഞ്ചായത്ത് യോഗത്തിന് എത്തിയപ്പോഴാണ് ദീപ ഓഫിസിൽ കുഴഞ്ഞുവീണത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു.കഴിഞ്ഞ ദിവസം ദീപയെ ചൊക്ലി പഞ്ചായത്തിൽ നിന്നും പിണറായി ഗ്രാമ പഞ്ചായത്തിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നിരുന്നു. ഓഫിസിലേക്ക് ദൂരം കൂടുതലുണ്ടെന്ന് സഹപ്രവർത്തകരോട് ദീപ വിഷമം പങ്കുവച്ചിരുന്നു. ആദ്യം ദീപയെ…

Read More

ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ; ലോഗ് ബുക്ക് സൂക്ഷിച്ചില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ ലോഗ്ബുക്ക് സൂക്ഷിക്കണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ എന്തുകൊണ്ടാണ് ലോഗ് ബുക്ക് സൂക്ഷിക്കാത്തത് എന്നതുസംബന്ധിച്ച് ചെയർമാൻ ഇതുവരെ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. മുൻ ചെയർമാൻ എം.കെ. സക്കീറും യാത്രാ വിവരങ്ങൾ മറച്ചുവെച്ചതായി വിവരങ്ങളുണ്ട്. ​കഴിഞ്ഞ ഒൻപത് വർഷമായി പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക്…

Read More

നീറ്റ് ചോദ്യപ്പേപ്പർ ആത്മഹത്യ ചെയ്ത ഐജ മഹേഷിന്റെ സഹോദരൻ മരിച്ച നിലയിൽ

മംഗളൂരു ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന്, പുനഃപരീക്ഷാ പരിശീലനത്തിനിടെ ആത്മഹത്യ ചെയ്ത ഐജ മഹേഷിന്റെ സഹോദരനെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് (24) ബജ്പെയ്ക്കടുത്ത മറവൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ അർജുൻ രാത്രിയോടെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഇന്നു രാവിലെ മുറി തുറക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും കുടുംബാംഗങ്ങളും എത്തി വാതിൽ തുറന്നപ്പോൾ തൂങ്ങി…

Read More

കൊളംബിയയിൽ ശക്തമായ ഭൂചലനം,​ കെട്ടിടങ്ങൾ തകർന്നു,​ നിരവധി പേർക്ക് പരിക്ക്

ബൊഗോട്ട : കൊളംബിയയുടെ പ‌ടിഞ്ഞാറൻ മേഖലയായ ചോക്കോ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം. നിരവധിപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ബൊഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. അയൽ രാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർ‌ട്ടുകളുണ്ട്.   ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് സാൻജോെസെ ഡെൽ പാൽമർ നഗരത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി കൊളംബിയയുടെ നാഷണൽ യൂണിറ്റ് ഫോർ ഡിസാസ്റ്റർ…

Read More

പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹത

കൊല്ലം: പരവൂരിൽ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. 96കാരിയായ തങ്കമ്മയും മകൻ ശിവദാസനുമാണ് (70) മരിച്ചത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വാതിൽ ഉള്ളിൽനിന്ന് പൂട്ടിയിരുന്നതായാണ് വിവരം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീ അണച്ചപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More