പൊലീസിന്റെ കൺമുന്നിൽ മമതയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉത്തര 24 പർഗാനാസ് ജില്ലയിൽമുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കാറിനുനേരെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കവേ ഹലിഷറിൽ വെച്ചാണ് മമതയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധവും കല്ലേറുമുണ്ടായത്. അപരിചിതരായ ചിലർ ഇഷ്ടികയും കല്ലും ഉപയോഗിച്ച് കാർ ആക്രമിക്കുകയായിരുന്നുവെന്നും, ചില്ലുകൾ തകർന്ന് താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും മമത ബാനർജി ആരോപിച്ചു. സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും സംസ്ഥാന ബി.ജെ.പി വ്യക്തമാക്കി. കസ്റ്റഡിയിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ബിർജു കേയോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ്…