ശബരിമല സ്വർണക്കൊള്ളക്കേസ്; പി എസ് പ്രശാന്തിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി. എന്നാൽ ബോർഡ് മുൻ അംഗം എ. അജികുമാറിന് ആരോഗ്യാവസ്ഥ പരിഗണിച്ച് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. അജികുമാറിന്റെ മെഡിക്കൽ രേഖകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഡയാലിസിസ് ഉൾപ്പെടെ നടത്തുന്നുണ്ട്. അജികുമാർ ചികിത്സയിൽ തുടരുകയാണെന്നതും കോ‌ടതി പരിഗണിച്ചു. എന്നാൽ പ്രശാന്ത് ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും കോടതി കണക്കിലെടുത്തില്ല. പ്രശാന്തിന്റെയും അജികുമാറിന്റെയും റിമാൻഡ് സെപ്തംബർ ഒന്നുവരെ നേരത്തെ നീട്ടിയിരുന്നു….

Read More

പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

തൊടുപുഴ: കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പാേക്സോ കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരിച്ചത്. കേസിലെ രണ്ടാംപ്രതിയായിരുന്നു. കോട്ടയം ജില്ലയിലെ രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് തങ്കച്ചന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ടിരിക്കുന്നത് നിരപരാധികളാണെന്ന് ഇതിൽ പറയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തങ്കച്ചൻ…

Read More

പാലക്കാട് ഡിവിഷൻ വിഭജനം: റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെ ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജംഗ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.   നിലവിൽ സതേൺ റെയിൽവേയിൽ ഉൾപ്പെട്ട ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിക്കുന്നതോടെ…

Read More

ഡിവൈഎഫ്ഐയെ ചിന്താ ജെറോം നയിക്കും

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ സംസ്ഥാനത്തെ ആദ്യ വനിതാ പ്രസിഡന്റായി യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വിജിനെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്‌സൽ, പി ഷബീർ, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ.ആർ…

Read More

നാളെ മുതൽ തിരുവോണം വരെ ഇടിമിന്നലും മഴയും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയുപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ അടുത്ത തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…

Read More

പി.പി. കിറ്റ് കേസ്,​ കെ.കെ.ശൈലജയുടെ ലോകായുക്ത കേസും മുക്കി

തിരുവനന്തപുരം∙ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന  പരാതിയിന്മേൽ ലോകായുക്ത വിചാരണ തുടങ്ങിയ കേസും ഉന്നത തലങ്ങളിലെ ഇടപെടൽ കാരണം മുക്കി. മുൻ മന്ത്രി കെ.കെ.ശൈലജയും മരുന്നു വാങ്ങലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളുമാണ് എതിർകക്ഷികൾ. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെ തുടർന്നാണ് കേസ് ഫയലിൽ സ്വീകരിച്ചത്. കെ.കെ.ശൈലജയ്ക്ക് നോട്ടിസ് നൽകുകയോ അവർക്കെതിരെ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ …

Read More

കുട്ടികളിലെ സമൂഹമാദ്ധ്യമ ഉപയോഗം വരുത്തും ദുശ്ശീലവും പിടിവാശിയും

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളെ കൊലപാതകി വരെയാക്കുമ്പോഴും കേരളത്തിൽ നിയന്ത്രണങ്ങളില്ല. ഇക്കാര്യത്തിൽ ഒരു ആലോചനയും സംസ്ഥാന സർക്കാർ നടത്തിയിട്ടുമില്ല. അതേസമയം കർണാടകയും ആന്ധ്രപ്രദേശുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുട്ടികളിലെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കാൻ നടപടി തുടങ്ങി. ഓസ്‌ട്രേലിയ, മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളും 16ന് വയസിനു താഴെയുള്ളവർക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കിയിരുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അടുത്ത വർഷം മുതൽ വിലക്ക് വരും. കരുവാറ്റ കൊലപാതകത്തിലെ കുട്ടി പ്രതികളുടെ തയ്യാറെടുപ്പും സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു. ഐ ഫോൺ വാങ്ങാനാണ്…

Read More

പേരാമ്പ്രയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു; പരിക്കേറ്റ മകൾ ചികിത്സയിൽ

കോഴിക്കോട്: ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലാണ് സംഭവം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു അപകടം.   രാഘവന്റെ ഒപ്പമുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി.

Read More

പി എം ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ചു

കോട്ടയം: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് അനധികൃത പ്രവേശനം നൽകിയതിൽ തുടരന്വേഷണം പ്രഖ്യാപിച്ച് എം ജി സർവകലാശാല സിൻഡിക്കേറ്റ്. മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിലാണ് ആർഷോയ്ക്ക് അനധികൃതമായി പ്രവേശനം നൽകിയത്.   മതിയായ അറ്റൻഡൻസ് ഇല്ലാതെയാണ് ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് മുൻ പ്രിൻസിപ്പാൾ പ്രവേശനം നൽകിയത്. ഇക്കാര്യം മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയ മുൻ പ്രിൻസിപ്പാളിലെ മുൻ…

Read More

നിയമന തട്ടിപ്പ്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ

തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ചുവരുത്തി. പിഎസ്‍സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഗവർണർ സെക്രട്ടറിയോട് തേടി. എന്നാൽ, സെക്രട്ടറിയെ വിളിച്ചുവരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നൽകിയതാണെന്നുമാണ് ലോക്‌ഭവന്റെ വിശദീകരണം.   പരീക്ഷാക്രമക്കേട് പരാതികളിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ഗവർണർ സെക്രട്ടറിയോട് ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി മറുപടി നൽകി. പരീക്ഷകളെക്കുറിച്ചുള്ള പരാതികൾ പിഎസ്‌സി…

Read More