വിദ്യാർത്ഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണം: അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധം ഫലം കണ്ടു; ഒടുവിൽ കേസെടുത്ത് പൊലീസ്
ന്യൂഡൽഹി: ജന്തർമന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിനിടയിൽ പൊലീസിന്റെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസെടുത്തു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സാഹിലിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. എഫ്‌ഐആർ ഫയൽ ചെയ്യാൻ ആദ്യം പൊലീസ് തയ്യാറാകാതിരുന്നതോടെയാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പരിക്കേറ്റ സഞ്ജീവിനെ ഒപ്പംകൂട്ടി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമൊത്താണ്…