പുരി ജഗന്നാഥ രഥയാത്രയിൽ തിക്കുംതിരക്കും: ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്
പുരി: ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നൂറോളം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കനത്ത തിരക്കിനിടയിൽ കഠിനമായ ശ്വസതടസ്സം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടൻ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭഗവാൻ ജഗന്നാഥൻ, ഭഗവാൻ ബലഭദ്രൻ, ദേവി സുഭദ്ര എന്നിവരുടെ രഥം വലിക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടിയ ബഡാ ദണ്ഡയിലാണ് (ഗ്രാൻഡ് റോഡ്) സംഭവം നടന്നത്. നേരിയ…