admin

പി.ടി ശ്രീകുമാറിന് ഡോ. എ.പി.ജെ അബ്ദുൽ കലാം നാഷണൽ അവാർഡ്

പുനലൂർ വാളക്കോട് നരസിംഹ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും വൊക്കേഷണൽ ഹയർ സെക്കന്ററി ലക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പി.ടി ശ്രീകുമാറിനെ ഈ വർഷത്തെ ഡോ. എ. പി. ജെ.അബ്ദുൾ കലാം നാഷണൽ അവാർഡിന് തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം മുല്ലപ്പെരിയാർ ഡാം സമിതി പ്രവർത്തനങ്ങൾ, ആന്റി കറപ്ഷൻ മിഷൻ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ, കേരള പ്ലാന്റേഷൻതൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി ഇടുക്കി, പാലക്കാട്‌ വയനാട് ജില്ലകളിലെ ലയങ്ങളും…

Read More

കൊച്ചി അൽ റീമിലെ ഭക്ഷ്യവിഷബാധയിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് ഷിഗെല്ല

കൊച്ചി: അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കുഴിമന്തിക്ക് ഏറെ പ്രശസ്തമായ അൽ റീം ഹോട്ടൽ ശൃംഖലയിലെ കത്രിക്കടവിലെ ഔട്ട്‌ലെറ്റിൽ കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.   ഈ മാസം 11,12 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളംപേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അവർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിൽ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് മൂന്നുപേർക്ക് ഷിഗെല്ല പോസിറ്റീവായത്. ജില്ലാ മെഡിക്കൽ…

Read More

നിതിൻ രാജിന്റെ മരണം; അന്വേഷണസംഘം ചിറ്റൂരിൽ,​ ഡോ. റാമിനെ ഉടൻ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. എം കെ റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ. റാം ഒളിവിൽ കഴിയുന്നത് ചിറ്റൂരിലാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാളെ ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.   റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്നാണ് അന്വേഷണസംഘം തെരച്ചിൽ വ്യാപിപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ്…

Read More

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

പുലാപ്പറ്റ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. കിഴക്കേതില്‍ വെട്ടംപറമ്പില്‍ കൃഷ്ണകുമാറിന്റെയും സുമിഷയുടെയും മകന്‍ യുവാന്‍ ആണു മരിച്ചത്. രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടിയിരുന്നു. രാവിലെ കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു. സഹോദരി: അശ്വിത.

Read More

വാഗ്ദാനം നല്‍കിയുള്ള ശാരീരിക ബന്ധം ഉഭയ സമ്മതമായി കണക്കാക്കാനാവില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വാഗ്ദാനം നല്‍കിയുള്ള ശാരീരിക ബന്ധം ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും സ്ത്രീയുമായി പുരുഷന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായി കണക്കാക്കാനാകില്ല. സ്ത്രീയും പുരുഷനും തമ്മില്‍ തുടര്‍ച്ചയായുള്ള ശാരീരിക ബന്ധം സ്ത്രീകള്‍ നല്‍കുന്ന അനുമതിയായി കരുതാനാകില്ലെന്നും ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കടേഷ്, ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിന്റെ…

Read More

എം.ഡി.എം.എ. ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേർ പിടിയിൽ

സുൽത്താൻബത്തേരി: കർണാടകയിൽ നിന്ന് കേരളത്തിലേയ്ക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലോറിയിൽ എം‌.ഡി.എം.എ. കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. നൂൽപ്പുഴ നായ്ക്കട്ടി സ്വദേശികളായ തേർവയൽ സഫനാസ് (37) നിരപ്പം മതിലകത്ത് വീട്ടിൽ അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 23. 983 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ ലഹരിയുമായി പിടിയിലായത്….

Read More

കമ്പനി അല്ല, ക്ഷേത്രം! രാമക്ഷേത്രത്തിന് വേണ്ടത് രാമസേവകൻ’ -സി.ഇ.ഒ നിയമനം ചോദ്യം ചെയ്യപ്പെടുന്നു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, സി.ഇ.ഒ നിയമനത്തെ ചൊല്ലി പുതിയ വിവാദം. ക്ഷേത്ര ട്രസ്റ്റിന്റെ ഭരണ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കുന്നതിനെ പ്രമുഖ സന്യാസിമാർ എതിർത്തു. ക്ഷേത്രം ഒരു ഭരണാധികാരിയല്ല, മറിച്ച് മതപരമായ അറിവുള്ള ‘ധർമാചാര്യൻ’ അല്ലെങ്കിൽ ‘രാമസേവകൻ’ ആണ് നയിക്കേണ്ടതെന്നാണ് അവരുടെ വാദം. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഏതാനും ദിവസം മുമ്പാണ് സി.ഇ.ഒയെ നിയമിക്കാൻ…

Read More

ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന, മെസിയും സംഘവും ലോകകപ്പ് ഫൈനലിൽ

അ​‌​റ്റ്‌​ലാ​ന്റ​:​ ​ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ഫി​ഫ​ ​ലോ​ക​ക​പ്പ് ​ ഫൈനലിൽ. 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ്. ഏഴുമിനിട്ടിനുള്ളിൽ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയിൽ മെസിപ്പട അടിച്ചുകയറ്റിയത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു. 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ…

Read More

അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സികൾ

തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതൽ സമരം നടത്തുമെന്നാണ് പ്രഖ്യാപനം. ഊബർ, ഓല, റാപ്പിഡോ കമ്പനികൾക്കെതിരെയാണ് പ്രതിഷേധം. സർക്കാർ സംരംഭമായ കേരള സവാരിക്കെതിരെയും പ്രതിഷേധമുണ്ട്. കമ്പനികൾ കമ്മീഷൻ ഈടാക്കുന്നത് കുറയ്ക്കണം എന്നാണ് ആവശ്യം.1000 രൂപയ്ക്ക് ഓടിയാൽ 500 രൂപ കമ്മീഷനായി കമ്പനി എടുക്കുന്ന സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിൽ വലിയ നഷ്ടത്തിലാണ് ഓടുന്നത്. കൂടെ ഇരട്ടി കമ്മീഷനും കൂടിയാകുമ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഓടി…

Read More

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി തകരാൻ ഉള്ള ഒരു നടപടിയും സിപിഐ ചെയ്യില്ലെന്നും ആർജെഡിയുമായി ഒരു തർക്കത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ല. അധ്യായം അടഞ്ഞു എന്ന് ആര് പറഞ്ഞുവെന്ന് ചോദിച്ച ബിനോയ് വിശ്വം സിപിഐയും സിപിഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ആവർത്തിച്ചു.പ്രതിപക്ഷ ഉപനേതാവ് പദവിയിൽ അവകാശവാദം കടുപ്പിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന സിപിഎം – സിപിഐ ഉഭയകക്ഷി ചർച്ച…

Read More