admin

സ്ത്രീകൾ കണ്ണിൽപ്പെട്ടാലും ദോഷം’: ഹൈന്ദവ സംഘടനയുടെ സന്ദർശനം, വനിത ജീവനക്കാരെ ഒഴിപ്പിച്ചു

പാരിസ്∙ ഹൈന്ദവ സംഘടനാ ജീവനക്കാരുടെ സന്ദർശനത്തെ തുടർന്ന് വനിതാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് ഐഫിൽ ടവർ താൽക്കാലികമായി അടച്ചു. ശനിയാഴ്ചയാണ് ബിഎപിഎസ് (ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ) സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേർ ഐഫിൽ ടവർ സന്ദർശിക്കാനായി എത്തിയത്. വനിതാ ജീവനക്കാർ ‘കാഴ്ചയിൽപ്പെടരുത്’ എന്ന സംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ഇവർ കടന്നു പോകുന്ന വഴിയിലുള്ള വനിതാ ജീവനക്കാരെ മാറ്റി അവിടെ പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. പാരിസിലെ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടാണു സംഘം എത്തിയത്….

Read More

ദേശീയപാതയിൽ വരിവരിയായി അപകടം?; അനധികൃത പാർക്കിങ് മുതൽ നിർമ്മാണം വരെ അപാകത

കൊല്ലം ∙ ആറു വരിയായി വികസിപ്പിക്കുന്ന ദേശീയപാതയിൽ അപകടങ്ങൾ പതിയിരിക്കുന്നു. അനധികൃത പാർക്കിങ് മുതൽ നിർമാണത്തിലെ അപാകത വരെ അപകടങ്ങൾക്കു കാരണമാകുന്നു. ഉമയനല്ലൂർ ജംക്‌ഷനിലെ അടിപ്പാതയിൽ നിരന്തരം ഗതാഗതക്കുരുക്കും വാഹനങ്ങൾ തമ്മിൽ ഉരസുന്നതും പതിവാണ്. ഉമയനല്ലൂരിൽ അനുയോജ്യമായ സ്ഥലത്തല്ല അടിപ്പാത നിർമിച്ചത്. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലേക്ക് കടക്കുന്നതിന് സർവീസ് റോഡിലെ ഒറ്റവരി ഗതാഗതം ലംഘിക്കേണ്ടിവരുന്നു. മറുവശത്ത് ഉമയനല്ലൂർ ക്ഷേത്രം റോഡിലേക്കു കടക്കുന്നതിനും ഇതേ അവസ്ഥയാണ്. ഇരുവശത്തയും സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കിന് ഇതു കാരണമാകുന്നു….

Read More

ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

തൃശൂർ ∙ ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നഴ്സായ മിനുവിനെയാണ് (38) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിലെത്തിയിരുന്നു. ഭർതൃമാതാവിനെ ആശുപത്രിയിൽ നിർത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ചാലക്കുടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും…

Read More

മേൽപാലത്തിൽനിന്നു കാർ താഴെ വീണു; ഗർഭിണിയടക്കം 5 പേർ‌ക്കു പരുക്ക്

ചേർത്തല (ആലപ്പുഴ) ∙ ചേർ‌ത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു. ഗുരുവായൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചു പേർ‌ക്കും പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 അടി ഉയരത്തിൽ നിന്നാണ് കാർ മറിഞ്ഞത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഷാനി, നസ്രിൻ, വിഷ്ണുരാജ്, സതീഷ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വിഷ്ണുരാജിന്റെയും സതീഷിന്റെയും പരുക്ക് ഗുരുതരമല്ല. അശ്വതി ഗർഭിണിയാണ്….

Read More

കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്; സംഭവം ചെറുതുരുത്തിയിൽ

ചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. നെടുമ്പര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വളർത്തുകുതിരയാണിത്. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപത്തുനിന്ന് ഇയാൾ കുതിരയെ ഓടിച്ചുവരുന്നതിനിടെ ചുങ്കം സെൻ്ററിനുസമീപത്തുവെച്ച് കുതിര നിയന്ത്രണംവിട്ട് ഓടുകയായിരുന്നു. കുതിരയുടെ ഓട്ടംകണ്ട് റോഡിലെ മറ്റു വാഹനങ്ങൾ നിർത്തിയിട്ടു. ഇതേസമയം, റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശിയായ മോഹനന്റെ ഓട്ടോറിക്ഷയുടെ മുൻഭാഗം കുതിര തകർത്തു. വിവരമറിഞ്ഞ് ചെറുതുരുത്തി എസ്.ഐ…

Read More

രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ടോൾ ബൂത്ത് തുറന്നുനൽകി മന്ത്രി സുരേഷ് ഗോപി

തൃശൂർ: ദേശീയപാത 544-ലെ പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ഞായറാഴ്ച വൈകീട്ട് 5:45-നായിരുന്നു സംഭവം. തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് കാറിൽ പോവുകയായിരുന്നു കേന്ദ്ര മന്ത്രി. വിയ്യൂർ സെൻട്രൽ ജയിലിൽ പുതിയ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സുരേഷ്‌ഗോപി പാലിയേക്കരയിൽ എത്തിയപ്പോൾ ദേശീയപാതയിൽ വലിയ വാഹനത്തിരക്കുണ്ടായിരുന്നു. ടോൾപ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. എമർജൻസി ട്രാക്കിൽ കാർ നിർത്തി ഇറങ്ങിയ സുരേഷ്‌ഗോപിയും പേഴ്സണൽ…

Read More

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ദുരന്തം; മൂന്ന് മരണം,

ന്യൂഡൽഹി: അഞ്ചുനില കെട്ടിടം തകർന്നുവീണതിന്റെ നടുക്കത്തിലാണ് രാജ്യതലസ്ഥാനം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ അൻപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നതായാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾ ഫോണിലൂടെ സഹായം തേടിയതായി പ്രദേശവാസികൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ നിന്ന് ഇപ്പോഴും ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും അപകടസ്ഥലം സന്ദർശിച്ച എംഎൽഎ അനിൽ ശർമ പറഞ്ഞു….

Read More

വാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം

പാലക്കാട് : അട്ടപ്പാടി ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. പുതൂർ ചാവടിയൂർ ഭാഗത്ത് നിന്ന് മൂന്നു ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാലുദിവസത്ത പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. വൈകിട്ട് മൂന്നുമണിയോടെ പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്കുകെട്ടുകൾ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടത്. ഒരു ചാക്ക് അഴിച്ചതിൽ രണ്ട് തലഭാഗമാണുള്ളത്. ഒന്ന് ഒരു സ്ത്രീയുടെയും മറ്റൊന്ന്…

Read More

ഡികെ ശിവകുമാറിന്റെ വസതിയിൽ കുടുംബസമേതം ആസിഫ് അലി

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഔദ്യോഗിക വസതിയിലെത്തി സകുടുംബം സന്ദർശനം നടത്തി നടൻ ആസിഫ് അലി. ഭാര്യ സമയും മക്കളും അടങ്ങുന്ന കുടുംബവുമൊത്താണ് ആസിഫ് ശിവകുമാറിന്റെ വീട്ടിലെത്തിയത്. കർണാടക മുഖ്യമന്ത്രി ഇവർക്കായി ഒരുക്കിയ പ്രത്യേക വിരുന്നിൽ പങ്കെടുത്ത ശേഷമാണ് ആസിഫും കുടുംബവും മടങ്ങിയത്. ബംഗളൂരുവിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആസിഫ് അലി. ഇതിനിടയിലാണ് ഡികെ ശിവകുമാറിന്റെ പ്രത്യേക ക്ഷണ പ്രകാരം  താരം മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരു മലയാളികൾക്കൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തതിന്റെയും ഡികെ ശിവകുമാറുമായുള്ള കൂടിക്കാഴ്ചയുടെയും…

Read More

ത്രിഫലചൂർണം; ഉപയോഗിക്കാൻ വരട്ടെ, അതിന് മുൻപ് അറിയാം ചില കാര്യങ്ങൾ

നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്നു ഫലങ്ങൾ ഉണക്കിപ്പൊടിച്ചതാണ് ആയുർവേദ ഔഷധമായ ത്രിഫലചൂർണം. ദഹനപ്രശ്നങ്ങൾ അകറ്റാനും സൗഖ്യമേകാനും ഇത് സഹായിക്കുന്നു. ഒരു ഭാഗം കടുക്ക, രണ്ടു ഭാഗം താന്നിക്ക, മൂന്നു ഭാഗം നെല്ലിക്ക ഇങ്ങനെയാണ് ചൂർണത്തിന് ഉപയോഗിക്കുന്നത്. ഭക്ഷണത്തിന്റെ ആഗിരണത്തിനും ദഹനത്തിനും ഈ ചൂർണം സഹായിക്കും. ത്രിഫലയിൽ ഭക്ഷ്യനാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, സസ്യസംയുക്തങ്ങൾ ഇവയുണ്ട്. ത്രിഫലയിൽ ഗാലിക് ആസിഡ് പോലുള്ള ആന്റി ഓക്സിഡന്റുകളും മറ്റ് ബയോ ആക്റ്റീവ് സംയുക്തങ്ങളും ഉണ്ട്. ഈ ഘടകങ്ങൾ ജൈവപ്രക്രിയയെ എങ്ങനെ സ്വാധീനിക്കുന്നു…

Read More