admin

പോപ്കോണിന് ചെലവെത്ര?; ചെലവ് 25 മുതൽ 35 രൂപ വരെ, വിൽപന വില 100 മുതൽ 500 രൂപ വരെ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങൾക്കും കുടിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കിനും അമിതവില ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് വ്യാപക പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ കേസെടുക്കുകയും നോട്ടിസ് നൽകുകയും ചെയ്തു. പോപ്കോൺ അടക്കമുള്ള വിഭവങ്ങളിൽ അളവിൽ കുറവുവരുത്തി വിൽപന നടത്തിയതിന് കാസർകോട്, മലപ്പുറം ജില്ലകളിൽ ഓരോ കേസ് റജിസ്റ്റർ ചെയ്തു. നിയമാനുസൃത മുദ്ര പതിക്കാത്ത ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തിയതിന് കാസർകോട് ജില്ലയിൽ 3 കേസെടുത്തു. ലാർജ്, മീഡിയം,…

Read More

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിൽ വച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വിഡിയോയും ഇറാൻ പുറത്തുവിട്ടു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന എംക്യു 9 ഡ്രോൺ വെടിവച്ചിട്ടതായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് അറിയിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു സർവേ നടത്തുന്നതിനിടെ തങ്ങളുടെ അന്തർവാഹിനി ഡ്രോൺ തകരാറിലായതായി യുഎസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ പിടിച്ചെടുത്തത് ഈ അന്തർവാഹിനി ആണോ എന്നു വ്യക്തമല്ല. തകരാറിലായ ഡ്രോൺ പഴയൊരു മോഡലാണെന്നും അത് തന്ത്രപ്രധാന…

Read More

വീടിന് മുന്നിലെ മദ്യപാനം ചോദ്യംചെയ്തു; ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: വീടിന് പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി. ചോങ്തം വിക്രം സിംഗ് (54) ആണ് മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കിലോകരി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച…

Read More

മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്‌തു; വ്യാപാരിയെ മർദിച്ചുകൊന്നു

കാൺപൂർ: മാർക്കറ്റിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോ‌ദ്യം ചെയ്‌ത വ്യാപാരിയെ നാലംഗസംഘം മർദിച്ചുകൊന്നു. അമിത് ഗുപ്‌തയെന്ന ഓട്ടോ വ്യാപാരിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് അമിത് ഗുപ്‌ത മരണപ്പെട്ടത്.   മാർക്കറ്റിന് സമീപം നാലംഗ സംഘം മൂത്രമൊഴിക്കുന്നതുകണ്ട യുവാവ് അവരെ ചോദ്യം ചെയ്‌തു. പരിസരത്ത് വീടുകളുള്ളതിനാൽ അവിടെ മൂത്രമൊഴിക്കുന്നത് ശരിയല്ലെന്ന് അയാൾ പറഞ്ഞു. ഇതിൽ പ്രകോപിതരായ സംഘം നടുറോഡിലിട്ട് യുവാവിനെ മർദിക്കുകയായിരുന്നു. ആക്രമികൾ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.   തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഗുപ്‌ത നിമിഷങ്ങൾക്കകം ബോധരഹിതനായി…

Read More

മുക്കുപണ്ടം തട്ടിപ്പ്: യുവതി​ പിടിയിൽ

ആലപ്പുഴ: കൊല്ലത്ത്‌ സ്വകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച്‌ 1.85 ലക്ഷം ര‍‍‍ൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയായ യുവതി പിടിയിൽ. കൊല്ലം മയ്യനാട്‌ ദവളക്കുഴി സ്വദേശി ലക്ഷ്മിയെയാണ് (27) ആലപ്പുഴ ഷാഡോ പൊലീസ് ടീം പിടിക‍ൂടിയത്‌. ഒരാഴ്‌ചയായി ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. 2025 നവംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം ഉളിയക്കോവിലിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെത്തി ലക്ഷ്‌മിയും സുഹൃത്ത്‌ അരുണും 21.19 ഗ്രാം തൂക്കമുള്ള വളയും കൈച്ചെയിനും പണയം വച്ചി​രുന്നു. ഉരുപ്പടി​കൾ തിരിച്ചെടുക്കാത്തതിനെ…

Read More

നിർദ്ധനരായ കുട്ടികൾക്ക് കിസുമം സ്കൂളിൽ ആട്ടിൻകുട്ടി ഫ്രീ

പത്തനംതിട്ട: കിസുമം ഗവ. ഹയർ സെക്കൻ‌ഡറി സ്കൂളിൽ പഠിച്ചാൽ ആട്ടിൻകുട്ടി ഫ്രീ! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾക്ക് പഠനത്തിന് പണം കണ്ടെത്താൻ സ്കൂൾ ആട്ടിൻകുട്ടികളെ നൽകും. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അദ്ധ്യാപകരാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു പെൺ ആട്ടിൻകുട്ടിയെയോ ആടിനെ വാങ്ങാനുള്ള തുകയോ സ്‌കൂളിന് തിരികെ നൽകണമെന്നതാണ് വ്യവസ്ഥ. ഒന്നാംക്ളാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള നിർദ്ധനരായ കുട്ടികൾക്ക് ആടിനെ നൽകും. 2023ൽ പത്തുപേർക്ക് ആട്ടിൻകുട്ടികളെ നൽകിയാണ് തുടങ്ങിയത്. മൂന്നുവർഷം കൊണ്ട്…

Read More

അട്ടപ്പാടി ഇരട്ടക്കൊല; പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസിനെയാണ് അലിപ്ദ്വാർ ഗ്രാമത്തിൽ നിന്ന് അഗളി എസ്.ഐ എച്ച്.ഹർഷദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ ഗ്രാമത്തിലുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും രണ്ടു മാസം മുമ്പാണ് ഇവരെ പരിചയപ്പെട്ടതെന്നുമാണ് പ്രതി നൽകിയ മൊഴി. ഈ പരിചയം വച്ചാണ്…

Read More

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികൾക്കെതിരെ പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) നിയമപ്രകാരം കേസെടുത്ത് ഇഡി. പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്‌ഡ് നടത്തി മടങ്ങുന്നതിനിടെയാണ് പ്രതികൾ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്.   ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരിൽ നിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം…

Read More

തൃക്കാക്കര മോർഫിങ് കേസ്: നഗ്നചിത്രം കാണാൻ 500രൂപ, ടെലിഗ്രാം ചാനൽ വഴി വിതരണം,

കാക്കനാട് ∙ തൃക്കാക്കര ഭാരതമാത കോളജിലെ മോർഫിങ് കേസിൽ പ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയതിന്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. മോർഫ് ചെയ്ത ചിത്രങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ടെലിഗ്രാം ഗ്രൂപ്പുകളിൽ സിനിമ പ്രമോഷൻ പരിപാടികൾക്ക് സമാനമായ പ്രചാരണങ്ങൾ നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.പ്രമോഷനായി ഉണ്ടാക്കിയ ടെലിഗ്രാം ചാനലിൽ മാത്രം ആയിരത്തി അഞ്ഞൂറോളം പേർ അംഗങ്ങളായുണ്ട്. ഇതിലേക്കാണ് മോർഫ് ചെയ്ത ചിത്രങ്ങളുടെ ചെറിയ ഭാഗങ്ങൾ ആദ്യം പോസ്റ്റ് ചെയ്യുന്നത്. മോർഫ് ചെയ്യപ്പെട്ടവരുടെ ഒറിജിനൽ വിഡിയോകളും ഫോട്ടോകളും ഇതോടൊപ്പം ഇടാറുണ്ട്. ഇതിൽ ആകൃഷ്ടരാകുന്നവരാണ് മോർഫ്…

Read More

വിഴിഞ്ഞത്ത് ‘കണവ’യാണ് താരം

വിഴിഞ്ഞം ∙മീൻപിടിത്ത സീസൺ അവസാന ഘട്ടത്തിലേക്ക്. മേയ് പകുതിക്കു ശേഷം തുടങ്ങിയ സീസൺ ഈ മാസം അവസാനത്തോടെ കഴിയും. ഇതോടെ ജില്ലയുടെ ഇതര തീരങ്ങളിലും തമിഴ്നാട് അതിർത്തികളിലും നിന്നുള്ള മത്സ്യത്തൊഴിലാളികളും യാനങ്ങളും സ്വന്തം നാടുകളിലേക്ക് യാത്രയാകും. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇക്കുറിയിലെ സീസൺ പ്രതീക്ഷച്ചതിലും മെച്ചം ആയിരുന്നു എന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.വാള മത്സ്യം ഒഴികെ മറ്റുള്ളവയെല്ലാം യഥേഷ്ടം ലഭിച്ചു. കണവ മത്സ്യം ആയിരുന്നു ഏറെ ലഭിച്ചത്. ഇപ്പോഴും തീരത്ത് താരം കണവ തന്നെ എന്നു തൊഴിലാളികൾ പറയുന്നു….

Read More