admin

എം.സി.എഫിന് വീണ്ടും തീയിട്ടു; പ്രതികളെ കണ്ടെത്താനായില്ല

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ എയ്ഞ്ചൽ വോയ്സ് കനാൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിക്ക് (എം.സി.എഫ്.) വീണ്ടും സാമൂഹ്യവിരുദ്ധർ തീയിട്ടു. തുടർച്ചയായി രണ്ടാം തവണയാണ് പൊതുമുതലിന് നേരെ ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി നശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ പുക പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുഉണ്ടാക്കി. മാർച്ച് 17ന് രാത്രി എട്ടരയോടെ ഇതേ എം.സി.എഫിന് തീയിട്ടിരുന്നു. അന്ന് തീ ആളിപ്പടരുന്നതിന് മുമ്പ് നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം…

Read More

കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയിൽ പൊട്ടക്കിണറ്റിൽ വീണ കാട്ടുകൊമ്പനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറ്റിവിട്ടു.തുമ്പിക്കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് വനാതിർത്തിയിൽ നിന്ന് മാറി തട്ടായത്ത് അലിയാരിന്റെ വീടിനോട് ചേർന്ന ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ ആന വീണത്.പത്തു മണിക്കൂറിലേറെ ഇവിടെ കിടന്ന ആനയെ കിണറിന്റെ വശമിടിച്ചാണ് പുറത്തെത്തിച്ചത്.   പുലർച്ചെ തന്നെ ആനയെ കരകയറ്റാൻ വനംവകുപ്പ് തയ്യാറെടുത്തെങ്കിലും നാട്ടുകാർ തടഞ്ഞു.ആനയെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്ന ആവശ്യമുന്നയിച്ചു.തുടർന്ന് ഷിബു തെക്കുംപുറം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.ഡ്രോൺ…

Read More

നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി

തൃശൂർ: അമലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി. തൃശൂർ ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റും നഴ്‌സസ് സംഘടനയായ യു.എൻ.എയും നടത്തിയ ചർച്ചയിലാണ് 113 ദിവസമായി നടന്നുവന്ന സമരത്തിന് പരിഹാരമുണ്ടായത്. ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ജീവനക്കാർക്ക് 4000 രൂപ മുതൽ 6000 രൂപ വരെ ശമ്പളവർദ്ധനവ് അനുവദിക്കും. കൂടാതെ, പുതുക്കിയ മിനിമം വേതനം നിലവിൽ വരുമ്പോൾ അതിന് മുൻകാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ധാരണയായി.

Read More

രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്റെ അടിയന്തര ഇടപെടൽ. ദുരന്തസ്ഥലത്തെത്തി, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മന്ത്രിമാരായ എ.പി.അനിൽ കുമാറിനെയും ടി.സിദ്ദിഖിനെയും നിയോഗിച്ചു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി, സ്ഥിതിഗതികൾ വിലയിരുത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ എച്ച്.ദിനേശൻ, റവന്യൂ- ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ.ജീവൻ ബാബു, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്ത അടിയന്തര യോഗവും ചേർന്നു. ആഭ്യന്തരമന്ത്രി…

Read More

വില്ലനായി ഷിഗെല്ല പടരുന്നു

ജില്ലയെ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു, ഷിഗെല്ലയാണ് പുതിയ വില്ലൻ. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, ഊർജിതമായി നടക്കുന്നതിനിടെയാണ് ആദ്യമായി ഷിഗെല്ല ജില്ലയിലേക്ക് കടന്നെത്തിയത്. ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ഉന്നതിയിലെ പത്ത് വയസുകാരിക്കാണ് ജില്ലയിൽ ആദ്യമായി ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവിടെ രണ്ട് വാ‌ർഡുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയിരം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയാണിത്. കുഞ്ഞുകുട്ടികളും പ്രായമായവരും ഏറെയുള്ള പ്രദേശമാണിത്. രോഗം സ്ഥിരീകരിച്ച കുട്ടിയെക്കൂടാതെ വയറിളക്ക രോഗമുള്ള രണ്ട് കുട്ടികൾ നിലവിൽ ചികിത്സയിലായിരുന്നു. അവരിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആദ്യം രോഗം…

Read More

ചെളിയിൽ വീണ അവളെ ഞാൻ എടുത്തുയർത്തി”: ഞെട്ടലിൽ ബെൽരാജും കൂടമ്മാളും

മേപ്പാടി: ‘ഒന്നും ഓർമ്മയില്ല. മലയിടിഞ്ഞുവരുമ്പോലെ മഴവെള്ളം മണ്ണിനൊപ്പം കുത്തിയൊലിച്ചെത്തി. രക്ഷപ്പെടുന്നതിനിടെയാണ് അവളെ മലവെള്ളം മൂടിയത്. അപ്പോൾ എന്റെ നിലവിളി മലയോളം പൊങ്ങിപ്പോയി…’ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ കള്ളാടി ഭാഗത്ത് ഇന്നലെയുണ്ടായ ദാരുണ ദുരന്തത്തിൽ നിന്ന് ഭര്യയ്ക്കൊപ്പം രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി ബെൽരാജ് പറഞ്ഞു. ദുരന്തം നടന്നതിന്റെ അക്കരെയുള്ള മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ബെൽരാജും ഭാര്യ കൂടമ്മാളും. ഇന്നലെ കനത്തമഴ കാരണം പണിയുണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും തൊട്ടടുത്ത സ്‌കൂളിൽപോയി. രാവിലെ പതിനൊന്നോടെ രണ്ടുപേരും സാധനങ്ങൾ വാങ്ങാൻ മേപ്പാടിയിലേക്ക്…

Read More

കള്ളാടി മണ്ണിടിഞ്ഞ് മൂന്ന് മരണം

കൽപ്പറ്റ: ചൂരൽമലയ്‌ക്ക് മൂന്ന് കിലോമീറ്റർ മാത്രമകലെ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം കനത്ത മഴയിൽ മണ്ണിടിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌ സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തുരങ്ക നിർമ്മാണ പ്രൊജക്ട് ഓഫീസിലെ എൻജിനിയർ അടക്കമുള്ള അഞ്ച് പേരെ കാണാതായി. ഇവർക്കായി കെഡാവർ നാ‌യ്‌ക്കളെ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. മണ്ണിൽ കുടുങ്ങിയ ഒമ്പതുപേരെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ…

Read More

കശുവണ്ടി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതുക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ ഇറക്കിയ ഉത്തരവിലുണ്ടായിരുന്ന ഹൈക്കോടതി വിരുദ്ധ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വ്യവസായ വകുപ്പ് പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവാണ് ഹൈക്കോടതിയില്‍ ഉത്തരവ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാമെന്ന മുന്‍ ഉത്തരവിലെ വിവാദ ഭാഗം പുതിയ സത്യവാങ്മൂലത്തില്‍നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെതിരെ…

Read More

അനധികൃതമായ 300 കോടി സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ ഡിഎസ്പി സങ്കീ റെഡ്ഡി ഭീം റെഡ്ഡിയാണ് അറസ്റ്റിലായത്. 300 കോടി രൂപയാണ് ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ ഇയാള്‍ അനധികൃതമായി സമ്പാദിച്ചതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി. തിങ്കളാഴ്ച രാത്രി സ്വന്തം വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പൊലീസുകാരന്റെ സമ്പാദ്യം 300 കോടിഹൈദരാബാദ് പൊലീസിലെ കമ്പ്യൂട്ടര്‍ സര്‍വീസസ് വിഭാഗത്തില്‍ ആണ് സങ്കീ റെഡ്ഡി ജോലി ചെയ്യുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോ സങ്കീ റെഡ്ഡിയുടെ ബന്ധുക്കള്‍ ബിനാമികള്‍, സുഹൃത്തുക്കള്‍…

Read More

പശ്ചിമഘട്ടം സുരക്ഷിതമാണോ? വയനാട്ടിൽ കണ്ടത് തുടക്കം മാത്രം

തിരുവനന്തപുരം: പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുകയാണെന്നും ഇനിയും കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ദുരന്തങ്ങൾക്ക് യുഗങ്ങളൊന്നും വേണ്ട. നാലോ അഞ്ചോ വർഷം മതിയെന്നാണ് ആശങ്ക-മാധവ് ഗാഡ്ഗിൽ 2013. കഴിഞ്ഞ ദിവസങ്ങളിൽ വയനാട്, മലപ്പുറം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഉണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇതിന്റെ തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അനധികൃത ക്വാറികൾ, കുന്നിടിക്കൽ, കാട് വെട്ടിത്തെളിക്കൽ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണ് പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി. കനത്ത…

Read More