ക്ലോസെയെ മറികടന്നു, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി
കാന്‍സാസ് സിറ്റി: ലോകകപ്പില്‍ ചരിത്രനേട്ടവുമായി അര്‍ജന്റീന നായകന് ലയണല്‍ മെസ്സി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി മാറി. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ ഗോള്‍ നേടിയതോടെയാണ് മെസ്സി റെക്കോഡ് കുറിച്ചത്. 17 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന മുന്‍ ജര്‍മന്‍ സ്ട്രൈക്കര്‍ മിറാസ്ലാവ് ക്ലോസെയെ ആണ് മെസ്സി മറികടന്നത്. ഓസ്ട്രിയക്കെതിരേ വലകുലുക്കിയതോടെ മെസ്സിക്ക് 17 ഗോളുകളായി. അള്‍ജീരിയക്കെതിരേ മിന്നിയ മെസ്സി തകര്‍പ്പന്‍ ഹാട്രിക് കുറിച്ചതോടെയാണ് ഗോള്‍ നേട്ടം 16…