ബാങ്ക് ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് നാല് ലക്ഷം കവർന്നു; അരമണിക്കൂറിനകം പ്രതി പിടിയിൽ
നാഗ്പൂർ: ബാങ്ക് ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം നാല് ലക്ഷം രൂപ കവർന്ന യുവാവിനെ അരമണിക്കൂറിനകം പിടികൂടി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ശാഖയിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സാധാരണ ഇടപാടുകാരനെന്ന വ്യാജേനയാണ് യുവാവ് ബാങ്കിലെത്തിയത്. ക്യാഷ് കൗണ്ടറിന് സമീപമെത്തിയ പ്രതി, ശരീരത്തിൽ ഒളിപ്പിച്ചിരുന്ന മുളകുപൊടി പുറത്തെടുത്ത് ജീവനക്കാരുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. മുളകുപൊടി കണ്ണിൽ വീണതോടെ ജീവനക്കാർക്ക് കാഴ്ച മങ്ങുകയും ബാങ്കിനുള്ളിൽ പരിഭ്രാന്തി പടരുകയും ചെയ്തു. ഇതിനിടെ പ്രതി…