മലയാളികളെ ‘പറ്റിച്ച്’ ഹോട്ടലുടമകൾ: ചെലവ് 3000 രൂപയിൽ നിന്ന് 5000 രൂപയിലേക്ക്
കോഴിക്കോട്: ഭക്ഷണങ്ങൾക്ക് തോന്നിയ പോലെ വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന കോർപ്പറേഷന്റെ ഉറപ്പും പാഴായി. ഗ്യാസ് ക്ഷാമം കുറഞ്ഞു സിലിണ്ടർ കിട്ടാനും തുടങ്ങിയെങ്കിലും ഹോട്ടലിലെത്തിയാൽ പഴയ കണക്കു തന്നെയാണ്. ഒരു ചായയ്ക്കും കടിക്കും പോലും ഇപ്പോഴും വലിയ വില നൽകണം. ഗ്യാസ് ക്ഷാമത്തിന്റെ പേരിൽ ഉയർത്തിയ ഹോട്ടൽ ഭക്ഷണവില, ക്ഷാമം കുറഞ്ഞിട്ടും താഴേക്ക് ഇറങ്ങാത്തതാണ് ഉപഭോക്താക്കളെ വലക്കുന്നത്. ഹോട്ടലുകളിൽ അമിതവില ഈടാക്കുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കുമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ വ്യക്തമാക്കിയിരുന്നെങ്കിലും കാര്യമായ പരിശോധനകളോ നടപടികളോ ഉണ്ടായിട്ടില്ല….