reporter

തിരമാല ഉയരും; തീരമേഖലകളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനുമുള്ള സാധ്യത മുൻനിർത്തി എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 11.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും…

Read More

മന്ത്രി എത്താൻ രണ്ടു മണിക്കൂർ വൈകി; നമുക്കും ചെറിയ തിരക്കുകളുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: പൊതുപരിപാടിക്ക് സാംസ്കാരിക മന്ത്രി എത്താൻ വൈകിയത് രണ്ടുമണിക്കൂർ; നീരസം വേദിയിൽ തന്നെ പരസ്യമാക്കി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മുമ്പ് ഒരു സാംസ്കാരിക മന്ത്രിയെ പരിപാടിക്ക് വിളിച്ചപ്പോൾ ഒന്നര മണിക്കൂർ കാത്തിരിക്കേണ്ടിവന്നതായും അതിനുശേഷം മന്ത്രിമാരുടെ പരിപാടികളിൽ പങ്കെടുക്കാറില്ലെന്നും അടൂർ കുറ്റപ്പെടുത്തി. പ്രസ്ക്ലബിൽ ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി പ്രസ്ഥാനവും ചേർന്നു നടത്തിയ സെമിനാർ ആയിരുന്നു പരിപാടി. രണ്ടുമണിക്ക് പറഞ്ഞ പരിപാടിക്ക് അതിഥികളെല്ലാം സമയത്ത് എത്തിയെങ്കിലും ഉദ്ഘാടകനായ മന്ത്രി വന്നത് നാലിന്. അതുവരെ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കാതെ കാത്തിരുന്നു….

Read More

വ്യോമയാന ജീവനക്കാർക്ക് റേഡിയേഷൻ മൂലമുള്ള കാൻസർ സാധ്യത കൂടുതൽ എന്ന് പഠനം

ആകാശത്ത് ജോലി ചെയ്യുന്ന പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡന്റുകളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് നിർണായകമായൊരു ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്തുവന്നു. ഹർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പുതിയ വിശകലനപ്രകാരം, റേഡിയേഷൻ മൂലമുള്ള കാൻസർ ബാധിച്ച് മരണപ്പെടാനുള്ള സാധ്യത മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവരേക്കാൾ വളരെ കൂടുതലാണ് വിമാന ജീവനക്കാർക്ക്. ലോകപ്രശസ്തമായ ജമാ ഇന്‍റർനാഷണൽ മെഡിസിൻ ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശദമായ പരിശോധനയിലാണ്…

Read More

തോരാമഴ കണക്കിലില്ല; ഒറ്റ രാത്രിയിൽ കേരളം വെള്ളത്തിനടിയിൽ! തിരുവനന്തപുരത്ത് അധികമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ഏകദേശം 24 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരം കാലവർഷ സീസണിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 24.8 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. 1213.1 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ഈ കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്.   ഏഴ് ജില്ലകളിലാണ് മഴ കുറഞ്ഞത്. ഇവയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്,​ ഇടുക്കി ജില്ലകളിലാണ്. വയനാട്ടിൽ ഏകദേശം…

Read More

70 വയസുകഴിഞ്ഞവർക്ക് ഇനി സൗജന്യ ചികിത്സ: പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ആരോഗ്യമന്ത്രി കെജി അരുൺരാജാണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് 70 വയസിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ്…

Read More

100 പവൻ സ്വർണത്തട്ടിപ്പ്; നൂറിലേറെ പരാതികൾ, ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ

ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിലായി. കുറത്തിക്കാട് പൊലീസ് കായംകുളത്ത് ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ യുവമോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനും സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും ഒളിവിലാണ്. പ്രതികൾ 100 പവനോളം സ്വർണം തട്ടിയെടുത്തുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.   കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് സ്വർണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ മുഖ്യപ്രതിയാണ് ടിനു…

Read More

അഭിജീത് ദിപ്കെ ചുറുചുറുക്കുള്ള നേതാവ്’; സിജെപി നേതാവിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ ഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കേന്ദ്രത്തിൽ ബി ജെ പി സഖ്യത്തിന്റെ ഭാഗമായ തന്റെ പാർട്ടിയിലേക്കാണ് സിജെപി നേതാവിനെ അദ്ദേഹം ക്ഷണിച്ചത്. ഡോ. ബി ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്നാണ് രാംദാസ് ആവശ്യപ്പെട്ടത്.   ‘ചുറുചുറുക്കുള്ള യുവനേതാവായ അഭിജീത് ദിപ്കെ തങ്ങളോടൊപ്പം ചേർന്ന് സമൂഹത്തെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ…

Read More

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസം 25-ാം തീയതിമുതൽ നൽകേണ്ട പെൻഷനാണ് നാളെമുതൽ നൽകിത്തുടങ്ങുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിനായി 1105 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ പറഞ്ഞു. 59,0472 ഗുണഭോക്താക്കൾക്കായുള്ള സാമൂഹ്യസുരക്ഷാ പെൻഷനിൽ സംസ്ഥാനവിഹിതമായി 951.40 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.   കൊച്ചി നഗരത്തിന് അടുത്തുള്ള ആമന്തുരുത്തിൽ കൊച്ചി ഷിപ്‌യാർഡിന് 18,17 ഏക്കർ സ്ഥലം ലീസിന്…

Read More

മൂന്ന് മുൻ മുഖ്യമന്ത്രിമാർ, 18 എംപിമാർ, 10 വനിതകൾ; ബിജെപി നേതൃത്വത്തിന്റെ അഴിച്ചുപണിക്ക് പിന്നിൽ

ന്യൂഡൽഹി: ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി ബിജെപി. സംഘടനാപരിചയത്തിനൊപ്പം പ്രാദേശിക പ്രാധാന്യത്തിനുകൂടി മുൻഗണന നൽകിയാണ് പുതിയ നേതൃത്വത്തെ തിര‌ഞ്ഞെടുത്തിരിക്കുന്നത്. 64 അംഗ സംഘത്തിൽ 40 ശതമാനത്തിലേറെപേർ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വിവിധ മേഖലകളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി ദേശീയ തലത്തിൽ കൂടുതൽ വൈവിദ്ധ്യമാർന്ന നേതൃനിര സൃഷ്‌ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ പീയുഷ് ഗോയലിന് ദേശീയ ട്രഷറ‌ർ സ്ഥാനം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബി എൽ സന്തോഷിനെയും ദേശീയ സെക്രട്ടറിയായി…

Read More

ഇനി കേരളയല്ല,​ കേരളം ; ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി ആയിരിക്കും പേരുമാറ്റം നടപ്പാക്കുക. പേ​രു​ ​മാ​റു​മ്പോ​ൾ​ ​’​ഗ​വ​ൺ​മെ​ന്റ് ​ഒ​ഫ് ​കേ​ര​ളം​”​ ​എ​ന്ന് ​ഇ​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ൽ​ ​’​കേ​ര​ളം​ ​സ​ർ​ക്കാ​ർ​”​ ​എ​ന്നും​ ​മാ​റ്റ​ണം.​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​ ​കേ​ര​ളം​ ​നി​യ​മ​സ​ഭ​ ​എ​ന്നാ​വും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മു​ത​ൽ​ ​വി​ല്ലേ​ജ്…

Read More