രാജീവ് ചന്ദ്രശേഖർ ഫോൺ എടുക്കുന്നില്ല, അവർക്കെന്നെ വേണ്ട ദേവൻ ബി.ജെ.പി വിട്ടു
ബിജെപിക്കു തന്നെ വേണ്ട എന്നു തോന്നിയതിനാലാണ് പാർട്ടിയിൽനിന്നു രാജി വയ്ക്കുന്നതെന്ന് നടൻ ദേവൻ. കേരള ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രവർത്തിക്കാൻ ബിജെപിയിൽ ഇടം കിട്ടുന്നില്ല. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഫോൺകോളിനോ മെസേജിനോ പ്രതികരിക്കുക പോലും ചെയ്യുന്നില്ല. തന്നെ വൈസ് പ്രസിഡന്റ് പദത്തിൽനിന്നു മാറ്റിയിട്ട് അതൊന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും ദേവൻ പറയുന്നു. പെട്ടെന്നല്ല. അഞ്ചാറു മാസമായി എന്റെയുള്ളിലുള്ള സംഗതിയാണിത്. എനിക്ക് ബിജെപിയോട് ഒരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ കേരള ബിജെപിയുമായി എനിക്കൊരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്റെ ‘ലൈൻ ഓഫ് രാഷ്ട്രീയം’…