രഹസ്യ താമസം ട്രംപ് താമസിച്ച ഹോട്ടലിന്റെ വിവരങ്ങൾ ചോർന്നു
വാഷിംഗ്ടൺ : ജൂലായിൽ നാറ്റോ ഉച്ചകോടിക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമാനം മാറിക്കയറിയതിന് സ്ഥിരീകരണം . ഇറാന്റെ വധഭീഷണിയെ തുടർന്നാണ് ട്രംപ് അതീവ രഹസ്യമായി വിമാനം മാറിക്കയറിയത്. നാറ്റോ ഉച്ചകോടിക്കിടെ തുർക്കിയിലെ അങ്കാറയിൽ ട്രംപ് എവിടെയാണ് ഉള്ളതെന്ന് ഇറാന് അറിയാമായിരുന്നു. ട്രംപ് സഞ്ചരിക്കുന്ന വിമാനത്തിന് ഇറാനിൽ നിന്ന് മിസൈൽ ഭീഷണി നിലനിന്നിരുന്ന് എന്നും സൂചിപ്പിക്കുന്ന നിരവധി രഹസ്യാന്വേഷണ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള…