30 ദിവസവും 30 മിനിറ്റ് വ്യായാമം; ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31 മുതൽ
ദുബൈ: പ്രതിദിനം 30 മിനിറ്റ് വ്യായാമം ശീലമാക്കാൻ ദുബൈ നിവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ച് (ഡി.എഫ്.സി) 10-ാം പതിപ്പിലേക്ക്. ഈ വർഷത്തെ ഫിറ്റ്നസ് ചലഞ്ച് 2026 ഒക്ടോബർ 31 മുതൽ നവംബർ 29 വരെ നടക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ദുബൈ സാമ്പത്തിക, വിനോദസഞ്ചാര വകുപ്പും (ഡി.ഇ.ടി) ദുബൈ സ്പോർട്സ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രായഭേദമന്യേ ആർക്കും പങ്കാളികളാകാം. നഗരത്തിലുടനീളം സംഘടിപ്പിക്കുന്ന പതിനായിരക്കണക്കിന് കായിക പരിപാടികളിലൂടെയും ക്ലാസുകളിലൂടെയും ദുബൈയെ വീണ്ടും വൻ…