മുല്ലപ്പെരിയാർ ഉപസമിതി സന്ദർശിച്ചു: നിലവിൽ ജലനിരപ്പ് 123 അടി
കുമളി: മഴക്കാലത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്തൺ ഡാം, സ്പിൽവേ, ഗാലറി എന്നിവ സംഘം സന്ദർശിച്ചു. ചെയർമാൻ ഗിരിധറിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ പ്രതിനിധികളായ സൂപ്രണ്ടിങ് എൻജിനീയർ ഷൈനി വി. ജോസഫ്, എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, തമിഴ്നാടിന്റെ സാം ഇർവിൻ, ശെൽവം എന്നിവരാണ് അണക്കെട്ടിലെത്തിയത്. അണക്കെട്ടിൽ നിലവിൽ 123 അടി ജലമാണുള്ളത്. സെക്കൻഡിൽ 1146 ഘന അടി ജലം ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 802…