reporter

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ 282പേർക്ക്; പട്ടിക പുറത്തുവിട്ടത് ഏറെ വൈകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി. വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വൈകിയത് ആഭ്യന്തര വകുപ്പിനുണ്ടായ ഗുരുതര വീഴ്‌ചയാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.   മികച്ച സേവനത്തിന് സംസ്ഥാനം നൽകുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പതിവായി സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് മെഡൽ പ്രഖ്യാപിക്കുന്നത്. എന്നാൽ, ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം…

Read More

ലോക സാമ്പത്തിക ശക്തിയായി നാം മാറി’; 80-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ തുടക്കമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയ‌ർത്തി. വന്ദേമാതരത്തിന് ശേഷം രാവിലെ ഏഴരയോടെയാണ് പതാകയുയർത്തിയത്. ശേഷം 21 ആചാരവെടികൾ മുഴക്കി. വ്യോമസേനയുടെ എം 17 ഹെലികോപ്റ്ററുകൾ ആകാശത്തുനിന്ന് പുഷ്‌പവൃഷ്‌ടി നടത്തി.   ദേശീയ പതാകയേന്തിയ ഒരു ഹെലികോപ്റ്ററും വന്ദേമാതരം എന്നെഴുതിയ ഹെലികോപ്റ്ററുമാണ് പുഷ്‌പവൃഷ്‌ടി നടത്തിയത്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.   ‘എല്ലാ മനസുകളിലും വന്ദേമാതരമാണ്. പുത്തൻ…

Read More

ഇന്തോനേഷ്യയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ രണ്ട് മരണം; പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് മേഖലയിൽ ശനിയാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഭൂചലനത്തിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങൾ പൂർണമായി തകരുകയും ചെയ്തു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എൻഡെ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ വടക്കു-വടക്ക് പടിഞ്ഞാറ് ദിശയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം…

Read More

മെസ്സിയുടെ കേരള സന്ദർശനം; അന്വേഷണം വിജിലൻസിന്

തിരുവനന്തപുരം: മെസ്സിയുൾപ്പെടെ അർജന്‍റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസിന്‍റെയോ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്‍റെയോ അന്വേഷണം പ്രഖ്യാപിച്ചേക്കും. നിലവിൽ നടക്കുന്ന ധനവകുപ്പ് പരിശോധനക്ക് പുറമെ സംഭവത്തിൽ ഗുരുതര ക്രമക്കേടും ഔദ്യോഗിക പദവികളുടെ ദുരുപയോഗവും നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സർക്കാർ ഏജൻസിയെ അന്വേഷണ ചുമതല ഏൽപിക്കുന്നത്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഇക്കാര്യം വ്യക്തമായെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ല. എന്നാൽ, കായിക വകുപ്പ് സ്പെഷൽ…

Read More

വിഴിഞ്ഞം-നാവായിക്കുളം: നഷ്‌ടപരിഹാരം വേഗത്തിൽ

ന്യൂഡൽഹി: പാരിസ്ഥിതിക അനുമതി ലഭിച്ച വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡിന് കേന്ദ്ര മന്ത്രിസഭാ അനുമതിയും ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്‌ടപരിഹാരവും വേഗത്തിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാത 66ൽ കായംകുളത്ത് 2.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ അംഗീകരിച്ചു. ഹരിപ്പാടും കരുനാഗപ്പള്ളിയിലും താലൂക്ക് ആശുപത്രികൾക്കും ഓച്ചിറ…

Read More

ഭൂമി തരംമാറ്റൽ ഫീസ് : നിലത്തിന്റെ ന്യായവില നോക്കി നിശ്ചയിച്ചേക്കും

തിരുവനന്തപുരം: ഭൂമിതരംമാറ്റം ചെയ്യുമ്പോൾ നിലത്തിന്റെ ന്യായവില അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്ന വിധത്തിൽ നിയമഭേദഗതി വന്നേക്കും.നിലവിൽ പരിവർത്തനം ചെയ്യുന്ന ഭൂമിയോട് ചേർന്നുള്ള പുരയിടത്തിന്റെ ന്യായവില അടിസ്ഥാനമാക്കിയാണ് തരംമാറ്റുന്നതിന് ഫീസും സ്ളാബും നിശ്ചയിക്കുന്നത്.ഇതുകാരണം വലിയ തുക നൽകേണ്ടിവരുന്നാതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. 2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ സമഗ്ര മാറ്റം വരുത്താനുള്ള പരിശോധനകൾ റവന്യൂവകുപ്പ് തുടങ്ങി. തരംമാറ്റത്തിന്റെ ഫീസ് കുറയാനാണ് സാദ്ധ്യത. പുരയിടത്തിന്റെ ന്യായവില കണക്കാക്കി തരം മാറ്റത്തിനുള്ള ഫീസ് നിശ്ചയിക്കുന്നതിൽ കാലതാമസം വരുന്നതായുള്ള ഉദ്യോഗസ്ഥരുടെ ആക്ഷേപത്തിനും പരിഹാരമാവും….

Read More

ജാതി ചോദിച്ച് സെൻസസ്, സ്വതന്ത്ര ഇന്ത്യയിൽ ആദ്യം

ന്യൂഡൽഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇതാദ്യമായി ജാതി ചോദിച്ച് സെൻസസ്. ജനസംഖ്യാ കണക്കെടുപ്പിലെ 40 ചോദ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിജ്ഞാപനം ചെയ്‌തു. അതിൽ പത്താമത്തെ ചോദ്യമാണ് ജാതി.   പതിനാറാമത് സെൻസസിന്റെ രണ്ടാംഘട്ടം 2027 ഫെബ്രുവരിയിൽ നടത്തുമ്പോഴാണ് ഇതു രേഖപ്പെടുത്തുന്നത്. എസ്.സി,​എസ്.ടി എന്നിവയ്‌ക്കു പുറമെയാണിത്. പിന്നാക്ക വിഭാഗങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിലും കേന്ദ്ര വിജ്ഞാപനം പുറത്തുവന്നപ്പോൾ കടുത്ത ആശങ്കയും ഉയർന്നിരിക്കുകയാണ്. വെറുതെ ജാതി രേഖപ്പെടുത്തി പോയാൽ പ്രത്യേകിച്ച് ഒരു ഗുണവും ഒ.ബി.സി വിഭാഗത്തിനടക്കം ഉണ്ടാകില്ല….

Read More

കോഴിക്കോട്ടെ ഹോട്ടലിൽ അറബ് യുവതി മരിച്ച നിലയിൽ , കേരളത്തിലെത്തിയത് കുടുംബ സമേതം

കോഴിക്കോട് : കേരളത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ അറബ് യുവതിയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഖാസൽ ഖൈമ സ്വദേശി സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് നടക്കാവ് സ്റ്റേഷനിൽ വിവരമറിയുന്നത്. യുവതി കുടുംബ സമേതമാണ് കേരളത്തിൽ എത്തിയത് എന്നാണ് പ്രാഥമിക വിവരം. നടക്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

Read More

സ്വാതന്ത്ര്യദിനാഘോഷം : സ്കൂളുകളിൽ വന്ദേമാതരം ആലപിക്കാൻ നി‌ർദ്ദേശമില്ല,​ ദേശീയഗാനം ആലപിക്കണമെന്ന് സർക്കുലർ

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ സ്കൂളുകളിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർ‌ദ്ദേശമുള്ളത്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സ്കൂളുകളിലും ഇത് പാലിക്കേണ്ടി വരുമെന്ന് അഭ്യൂഹമുണ്ടായത്. ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ദേശീയ പതാക ഉയർത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന ആവശ്യവും…

Read More

വനിതാ പൊലീസുദ്യോഗസ്ഥയെ കരണത്തടിച്ചെന്ന് പരാതി, ബിജെപി എംഎൽഎയുടെ മകൾക്കെതിരെ കേസ്

ബംഗളൂരു: ബിജെപി എംഎൽഎയുടെ മകൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ചതായി പരാതി. കർണാടകയിലെ തുമകൂർ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ക്ഷേത്രോത്സവത്തിൽ പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ സവിതാ പാട്ടീലിനാണ് മർദ്ദനമേറ്റത്. തന്നെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ തന്നെയാണ് പരാതി നൽകിയത്. ഓഗസ്റ്റ് 12ന് രാത്രി 8:15ഓടെ ഭീമ അമാവാസ്യ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ വച്ചായിരുന്നു സംഭവം. മാണ്ഡ്യ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറാണ് സവിത….

Read More