സ്കൂൾ ബസിൽ മൂന്നുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി; ഡ്രൈവർ അറസ്റ്റിൽ

നവി മുബൈ: നവി മുംബൈയിലെ കാമോതെയിൽ സ്കൂൾ ബസിൽ വെച്ച് മൂന്നുവയസ്സുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 30 കാരനായ സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുപോകാനായി സ്കൂൾ വാടകയ്‌ക്കെടുത്തിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രതി. 12 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കെതിരെയുള്ള പീഡനവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകളും പോക്സോ നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, കുട്ടി ദിവസവും…

Read More

കൊലപാതകം നടത്തി ഒളിവില്‍പോയി ; വേറെ വിവാഹവും കഴിച്ച് വഴിയോരകച്ചവടം നടത്തി ജീവിതം ; 16 വര്‍ഷത്തിന് ശേഷം പൊക്കി…!

കണ്ണൂര്‍: കൊലപാതകക്കേസില്‍ ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ വേറൊരു നാട്ടില്‍ മറ്റൊരാളായി വേറെ വിവാഹവും കഴിച്ച് ജീവിക്കുന്നതിനിടയില്‍ പോലീസ് പൊക്കി. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 16 വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാഴയില്‍ മുഹമ്മദ് അലി എന്ന 55 കാരനെയാണ് പോലീസ് പിടികൂടിയത്. ആദ്യഭാര്യയുടെ സഹോദരനായ പറശ്ശിനിക്കടവ് മാങ്കടവിലെ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലായിരുന്നു പോലീസ് ഇയാളെ തെരഞ്ഞുനടന്നിരുന്നത്. കാസര്‍ഗോഡ് ഉപ്പളയില്‍ നിന്നും കണ്ണൂര്‍ സിറ്റി പോലീസാണ് പിടികൂടിയത്. 2010 സെപ്തംബര്‍ 17 ന് നടന്ന സംഭവത്തില്‍…

Read More

ലൈഫ് ഭവന പദ്ധതി: 69.68 ലക്ഷം മാത്രമല്ല, ഗ്രാമസേവിക കൂടുതൽ തട്ടിപ്പ് നടത്തിയെന്ന് സൂചന

സീതത്തോട് ( പത്തനംതിട്ട) ∙ ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (ഗ്രാമസേവിക) വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ.റാണി ലക്ഷ്മി (37) കൂടുതൽ തട്ടിപ്പ് നടത്തിയെന്നു വിവരം. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകൾക്കു പുറമേ അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പു നടന്നെന്ന് ഉറപ്പായിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു റിപ്പോർട്ട്. ജനകീയാസൂത്രണ ഭവന നിർമാണ പദ്ധതി, വീട് മെയ്ന്റനൻസ്, ശുചിമുറി നവീകരണം എന്നീ പദ്ധതികളിൽ ബന്ധുക്കളെ…

Read More

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിഷേധം ശക്തം

കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളജില്‍ മോർഫിങ് പരാതി. കോളജ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ അധ്യാപകരുടെയും വിദ്യാ‍ർഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ബി.ബി.എ വിദ്യാർഥി ശ്രീഹരിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. അശ്ലീല ഫോട്ടോകൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും മോർഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ കോളജിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. ശ്രീഹരിയുടെ ഫോണിൽ മോർഫിങ് ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ടിരുന്നുവെന്നും…

Read More

പെൺമക്കൾ ആറ്,​ ആൺകുട്ടിയെ വേണമെന്ന് മോഹം; മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിൽ

ന്യൂഡൽഹി: ആശുപത്രിയിൽ നിന്ന് കാണാതായ മൂന്നുവയസുകാരനെ ബിഹാറിൽ കണ്ടെത്തി. ഡൽഹിയിലെ ഗുരു ഗോബിന്ദ് സിംഗ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ സ്ത്രീയുടെ കുട്ടിയാണ് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവത്തിൽ ആറ് പെൺമക്കളുടെ അമ്മയായ ചുൻരി ദേവി (31) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികളില്ലാത്തതിന്റെ മനോവിഷമമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് കുഞ്ഞ് കാണാതായത്. വെസ്റ്റ് ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്….

Read More

ക്രൂരമായി ആക്രമണത്തിൽ മരിച്ച വനിതാ ഇൻഫ്ലുവെൻസർ ഗർഭിണി

ചണ്ഡീഗഡിൽ നിന്ന് തട്ടിക്കൊണ്ടുപോയി മൊരിന്ദയിൽ വച്ച് ആക്രമിക്കുകയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 28കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജീത് കൗർ ഏഴ് ആഴ്ചയോളം ഗർഭിണിയായിരുന്നുവെന്ന് പൊലീസ്. ആഗസ്റ്റ് 26ന് പിജിഐഎംഇആറിൽ (PGIMER) ചികിത്സയിലിരിക്കെയാണ് മരണം. വിവാഹമോചിതയായ മൻജീത് കൗറിന് ഏഴ് വയസ്സുള്ള മകനുണ്ട്. കുട്ടി നിലവിൽ മുൻ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. കേസിന്റെ അന്വേഷണത്തിനിടെയാണ് മൻജീത് കൗർ ഗർഭിണിയായിരുന്നുവെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. മൻജീത് കൗറിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനാൽ കുടുംബാംഗങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട…

Read More

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്: ജീവനക്കാരനും യുവതിയും പിടിയിൽ

കൊല്ലം: വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനമായ വിജയ കൃഷ്ണ ഫൈനാസിഴേയ്സിൽ സാമ്പത്തികത്തട്ടിപ്പ്‌ നടത്തിയ രണ്ടുപേർ പിടിയിൽ. സ്ഥാപനത്തിലെ ക്ലർക്ക് പൊലിക്കോട് മിഥുൻ നിവാസിൽ മിഥുൻ (26), വയക്കൽ ഫാത്തിമ മൻസിൽ ജാസ്മി (40)എന്നിവരെയാണ്‌ കൊട്ടാരക്കര പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കേസിൽ ജാസ്മി ഒന്നാം പ്രതിയും മിഥുൻ മൂന്നാം പ്രതിയും ആണ്. രണ്ടാം പ്രതി സ്ഥാപന മാനേജരായിരുന്ന കെ രാധാകൃഷ്ണപിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ അയൽവാസിയാണ് ജാസ്മി. ഇവർ മൂന്നുപേരും ചേർന്ന് ഗൂഢാലോചന നടത്തി 1,46,79,000 രൂപയുടെ തട്ടിയെന്നാണ്…

Read More

പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ഐഎഎസ് വ്യാജൻ

കോട്ടയം: പോക്‌സോ കേസിൽ അറസ്‌റ്റിലായ ആദിത്യന്റെ ‘ഐപിഎസ്‌ അഭ്യാസം’ പൊലീസിന്‌ മുന്നിലും. ഐപിഎസ്‌ ഉദ്യോഗസ്ഥനാണെന്ന്‌ ധരിപ്പിച്ച്‌ ഇയാൾ പല പൊലീസ്‌ സ്‌റ്റേഷനുകളിലുമെത്തി. ചില കേസുകളിലും ഇടപെട്ടു. ചിലയിടത്ത്‌ പൊലീസിന്റെ ജീപ്പ്‌ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. പീഡനത്തിനിരയായ പെൺകുട്ടിയടക്കം എല്ലാവരോടും ഐപിഎസുകാരനാണെന്നാണ്‌ പറഞ്ഞിരുന്നത്‌. ഇൻസ്‌റ്റഗ്രാം വഴിയാണ്‌ ഇയാൾ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പെൺകുട്ടിയെ പരിചയപ്പെട്ടത്‌.   ചേർത്തല സ്വദേശികളായ ദമ്പതികൾ ഇസ്രയേൽ വിസ കിട്ടാനായി എറണാകുളത്തെ ഏജൻസിയിൽ നാലു ലക്ഷം രൂപ കൊടുത്തിരുന്നു. എന്നാൽ വിസ കിട്ടിയില്ല. ഏജൻസി പണവും…

Read More

ഓപ്പറേഷൻ തൂഫാൻ: മലപ്പുറത്ത് കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കിലോയോളം ലഹരിയുമായി മലയാളികള്‍ പിടിയില്‍

മലപ്പുറം: സംസ്ഥാനത്ത് വന്‍ ലഹരിവേട്ട. 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ്(34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍(21) എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് പിടികൂടിയ ലഹരിയുടെ വില വിപണിയില്‍ പത്ത് കോടി രൂപയാണ്. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറം പൊലീസാണ് സംഘത്തെ പിടികൂടിയത്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. കേരളത്തിലും പുറത്തും കഴിഞ്ഞ കുറേ…

Read More

മകന്റെ വെട്ടേറ്റ് 72 കാരന് ദാരുണാന്ത്യം; സംഭവം തൃശൂരിൽ

തൃശൂർ: ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ് 72കാരൻ മരിച്ചു. തൃശൂർ തോയക്കാവിലാണ് സംഭവം. വേലിയകത്ത് കുമാരനാണ് കൊല്ലപ്പെട്ടത്. കനോമി കനാലിൽ ചൂണ്ടയിടാൻ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയ കുമാരനെ മകൻ പ്രജീഷ് പിന്നിൽനിന്ന് വെട്ടുകയായിരുന്നു. കഴുത്തിന് പിറകിൽ വെട്ടേറ്റ കുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് പ്രജീഷിനെ അറസ്റ്റ്‌ചെയ്‌തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More