തലസ്ഥാനത്തെ ഒരുവയസുകാരിയുടെ അരുംകൊല: കാരണംതേടി പൊലീസ്, അമ്മയെ ചോദ്യംചെയ്യും
തിരുവനന്തപുരം: തലസ്ഥാനത്ത് ഒരുവയസുകാരിയെ പെറ്റമ്മ കഴുത്തറുത്തുകൊന്ന സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ശക്തമാക്കി പൊലീസ്. ക്രൂര കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച വിളവൂർക്കൽ ഗവ.ആശുപത്രിക്ക് സമീപം പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ വീട്ടിൽ ക്രിസ്റ്റി (29) ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കൂടുതൽ ചോദ്യംചെയ്യലിനുശേഷം മാത്രമാകും അറസ്റ്റ്. ക്രിസ്റ്റിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് ഫൊറൻസിക് പരിശോധന ഉടൻ ആരംഭിക്കും. ഭർത്താവ് അഭിജിത്തുമായും ഭർത്താവിന്റെ…