ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മര്‍; മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍

ഫിഫ ലോകകപ്പില്‍ മിന്നും ജയത്തോടെ ബ്രസീല്‍ നോക്കൗട്ടില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളത്തിലെത്തി.മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയര്‍ത്തി രണ്ടാം ?ഗോള്‍ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോള്‍. 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ വീണ്ടും പന്ത്…

Read More

‘താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍’, സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍, അതില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നും കാണുന്നില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. അത് ഏത് തലത്തില്‍ നടന്ന ചര്‍ച്ചയാണ് എന്നത് ഞങ്ങള്‍ക്കറിയില്ല. പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. മലയാള സിനിമ യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ മാറ്റിനിര്‍ത്തി നോക്കിയാല്‍ വീണ്ടും ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്.മലയാള സിനിമയ്ക്ക് ദേശീയ അന്തര്‍ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ട്. അടിവരയിട്ട് പറയുന്നു ഈ വര്‍ഷവും IFFKക്ക് തിരുവനന്തപുരം വേദിയാകും….

Read More

‘പാവ ആകാന്‍ ഞാന്‍ തയാറല്ല; അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചു’; ശ്വേത മേനോന്‍

അമ്മ സംഘടനയില്‍ നിന്ന് തന്നെ രാജിവെക്കുന്നുവെന്നും അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നും ശ്വേത മേനോന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി നടി ലക്ഷ്മി പ്രിയയും പ്രതികരിച്ചു.മുന്‍ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷമാണ് ശ്വേതാ മേനോന്റെ രാജിപ്രഖ്യാപനം.ശ്വേതാ മേനോന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഭരണ സമിതി സ്ഥാനം രാജിവെച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യു പറഞ്ഞു.ഞാനും എന്റെ കമ്മിറ്റിയും രാജി വച്ചിട്ടുണ്ട്. കുറ്റാരോപിതരായ ആള്‍ക്കാരിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ട ആയിരുന്നു….

Read More

ലക്ഷ്മി പ്രിയയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. ക്രിമിനല്‍ നടപടിപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈമാസം പതിനേഴിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നിര്‍ദേശം നല്‍കി.അന്‍സിബക്കെതിരെ കടുത്ത നീക്കവുമായി അഭിനേതാക്കളുടെ സംഘടന അമ്മ കടന്നിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി….

Read More

ലോകകപ്പ് പോരാട്ടങ്ങള്‍ക്കിടെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ദ്വിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് ധരംശാലയില്‍ തുടക്കമാകുന്നു. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖ താരങ്ങളുടെ അഭാവമുണ്ട്, അതേസമയം റാഷിദ് ഖാന്റെ തിരിച്ചുവരവ് അഫ്ഗാന്‍ നിരയ്ക്ക് കരുത്തേകും. ആദ്യ പോരാട്ടം ധരംശാലയില്‍ ഏക ടെസ്റ്റ് മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ…

Read More

‘അന്ത കടലയേ ആഴ്റവന്‍’; നായകനായും സംവിധായകനായും വിശാല്‍, ‘മകുടം’ ടീസര്‍ പുറത്തിറങ്ങി

ആകാംക്ഷകള്‍ക്ക് അറുതി. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിശാല്‍ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയായ ‘മകുട’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ടീസറില്‍ വിശാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടീസര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കാഴ്ചക്കാരെ ആകര്‍ഷിച്ച് മുന്നേറുന്നു. വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ‘മകുടം’ എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച്, അവന്‍ നിന്നുകത്തുന്ന തീയില്‍നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍…

Read More

അമ്മയിലെ ആഭ്യന്തര തര്‍ക്കം: ടിനിക്കും ലക്ഷ്മിപ്രിയയ്ക്കും ജോയ് മാത്യുവിനും കാരണംകാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തി എന്നുകാണിച്ച് കൂടുതല്‍ താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കാണ് സംഘടന ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നടി അന്‍സിബ ഹസന് ഷോ-കോസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്…

Read More

സൂരി- മതിമാരന്‍ പുകഴേന്തി ചിത്രം ‘മണ്ടാടി’ സെപ്റ്റംബര്‍ 4-ന് റിലീസിനെത്തും

തമിഴ് നടന്‍ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം ‘മണ്ടാടി’ ആഗോള റിലീസ് 2026 സെപ്റ്റംബര്‍ 4 ന്. ‘റോക്കി’ എന്ന ചിത്രത്തിനു ശേഷം മതിമാരന്‍ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് മണ്ടാടി. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്‍. കടലോര പശ്ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷന്‍- ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആണ് പൂര്‍ത്തിയായത്.100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള…

Read More

ലോകകപ്പ് ആര് തൂക്കും നെതര്‍ലന്‍ഡ്‌സ് കപ്പ് കൊണ്ടുപോകുമെന്ന് ജോക്കിം ക്ലെമന്റ്

ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ കപ്പ് ആര്‍ക്കെന്ന ചര്‍ച്ചകളിലാണ് ആരാധകര്‍. അര്‍ജന്റീന കപ്പ് നിലനിര്‍ത്തുമെന്നും ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ വരെ കപ്പ് സ്വന്തമാക്കുമെന്ന ചര്‍ച്ചകളും പുരോഗമിക്കുന്നത്. ഇതിനിടെ ജര്‍മനിയില്‍ നിന്നുള്ള ഗണിത ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് അമ്പരപ്പിക്കുന്ന പ്രവചനമാണ് നടത്തിയത്. ആരാ ഈ ജോക്കിം ക്ലമന്റ് കഴിഞ്ഞ 3 ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച ജര്‍മന്‍ ഗണിത ശാസ്ത്രജ്ഞന്‍ ജോക്കിം ക്ലമന്റ് ഇത്തവണ നെതര്‍ലന്‍ഡ്‌സ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ഗണിത ശാസ്ത്ര…

Read More