സോപ്പ് മുതൽ പേസ്റ്റ് വരെ, ഇനി വലിയ മാറ്റം വരുന്നു; വാങ്ങുന്നതിന് മുമ്പ് പാക്കേജിംഗ് ശ്രദ്ധിക്കൂ
ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ തുടങ്ങിയവ മാത്രമല്ല, ചർമസംരക്ഷണ വസ്‌തുക്കളും ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം വസ്‌തുക്കൾ 'വെജിറ്റേറിയൻ' ആണോ അതോ 'നോൺ-വെജിറ്റേറിയൻ' ആണോയെന്ന് നിങ്ങൾക്ക് അറിയാമോ? പലർക്കും ഗുരുതര ചർമ രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും വരാൻ കാരണം ഈ തിരിച്ചറിവില്ലാത്തതാണ്. എന്നാൽ, ഈ പ്രശ്‌നത്തിന് ഉടൻ പരിഹാരമാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പാക്ക് ചെയ്‌ത ടോയ്‌ലറ്ററികളിലും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും 'വെജിറ്റേറിയൻ', 'നോൺ-വെജിറ്റേറിയൻ' ചിഹ്നങ്ങൾ പാക്കേജിന്റെ പ്രധാന ഭാഗത്ത് വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാക്കളോടും…