യാത്രക്കാരെ വലച്ച് കൊറ്റാർകാവ് ബി.എസ്.എൻ.എൽ റോഡ്
മാവേലിക്കര: കൊറ്റാർകാവ് ബി.എസ്.എൻ.എൽ റോഡ് പൂർണ്ണമായും തകർന്നതോടെ പ്രദേശവാസികളും യാത്രക്കാരും വലിയ ദുരിതത്തിലായി. റോഡിലെ ടാർ ഇളകി കിടക്കുന്നതും കുഴികൾ രൂപപ്പെട്ടിരിക്കുന്നതുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. മാവേലിക്കര ടൗണിലെ കടുത്ത ഗതാഗതക്കുരുക്കിൽപ്പെടാതെ കൊറ്റാർകാവ് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന പ്രധാന മാർഗമാണ് ഈ റോഡ്. കൂടാതെ റെയിൽവേ ക്രോസ് അടച്ചുകഴിഞ്ഞാൽ ടൗണിലേക്ക് പ്രവേശിക്കാതെ മാവേലിക്കരയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ വാഹനയാത്രക്കാർ ആശ്രയിക്കുന്നതും ഇതേ പാത തന്നെയാണ്….