കൂറ്റൻ മാവ് മുറിക്കുമ്പോൾ അപകടം : മരക്കൊമ്പിനിടയിൽ കാൽ കുടുങ്ങി ; തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷിച്ചു
തിരുവല്ല : മരം മുറിക്കുന്നതിനിടെ കൂറ്റൻ മരക്കൊമ്പിനിടയിൽ കാലുകുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. മുത്തൂർ ചൂരക്കുന്നത്ത് ശൈലേഷിന്റെ വീട്ടിലെ മാവ് മുറിക്കുമ്പോൾ കവിയൂർ സ്വദേശിയായ തൊഴിലാളി രാജന്റെ (35) ഇടതുകാലിനാണ് സാരമായി മുറിവേറ്റത്. മുൻസിപ്പൽ ഒന്നാംവാർഡ് മുത്തൂർ – വടക്കേടത്തുപടി റോഡരികിലെ വീട്ടിൽ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. മെഷീൻവാൾ ഉപയോഗിച്ച് മുറിച്ച 80 ഇഞ്ച് വലിപ്പമുള്ള മരക്കൊമ്പ് വീണ് രാജന്റെ കാൽ മരത്തിനും കൊമ്പിനും ഇടയിൽ ഞെരുങ്ങി 15 അടിയോളം ഉയരത്തിൽ കുടുങ്ങിയിരിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ…