ആറ്റിൻപുറം റോഡിൽ മണ്ണിടിച്ചിൽ

നെടുമങ്ങാട്: പനവൂർ-പേരയം റോഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ പതിവാകുന്നു. ആറ്റിൻപുറം പാലം മുതൽ കൊപ്പം വരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ രൂക്ഷം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൊപ്പത്തിന് സമീപത്തെ കൊടുംവളവിനോട് ചേർന്ന രണ്ടിടങ്ങളിൽ വശത്തെ മൺതിട്ടയിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. മണ്ണടിഞ്ഞതോടെ ഓടകൾ പൂർണമായും അടഞ്ഞ അവസ്ഥയാണ്. റോഡിൽ ചെളി നിറഞ്ഞതോടെ ഇതുവഴിയുള്ള ഇരുചക്രവാഹന യാത്രയും ഭീഷണിയാണ്. മൺതിട്ടയിലെ മരങ്ങളും കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് അവ മുറിച്ചുമാറ്രാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Read More

കോവളം തിരുവല്ലത്തെ വാഹനാപകടത്തിൽ വഴിത്തിരിവ്; ബൈക്ക് നിയന്ത്രണം വിട്ടതല്ല, കാർ പിന്നിലിടിച്ച് കടന്നുകളഞ്ഞെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്. ബൈക്ക് നിയന്ത്രണംവിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ, ജീവനക്കാർ സഞ്ചരിച്ച ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. ഈ കാർ പിന്നീട് നിർത്താതെ കടന്നുകളയുകയായിരുന്നു. പൊലീസിന് തോന്നിയ സംശയത്തിൽ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. മലയിൻകീഴ് സ്വദേശിയായ വിപിനാണ് കാർ ഓടിച്ചിരുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.   എറണാകുളം സ്വദേശി നവീൻ സിബി (25, തൊടുപുഴ സ്വദേശി…

Read More

തലസ്ഥാനം ചീഞ്ഞു നാറുന്നു

ലോകത്തെ ഏത് നഗരവും നേരിടുന്ന വലിയ പ്രശ്നങ്ങളിൽ പ്രധാനം മാലിന്യനിർമ്മാർജ്ജനമാണ്. തിരുവനന്തപുരം നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നതും, അതുമൂലം രോഗവാഹികളായ കൊതുകുകൾ പെരുകുന്നതും,​ ഡെങ്കി ഉൾപ്പെടെ പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതുമൊക്കെ കുറെ ദിവസമായി ചർച്ചാവിഷയമാണ്. വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം കൃത്യമായി നടക്കുന്നുണ്ടെന്നാവും നഗരസഭാ അധികൃതരുടെ വിശദീകരണം. ഇങ്ങനെ ശേഖരിക്കുന്ന ജൈവ- അജൈവ മാലിന്യം എവിടെയെങ്കിലും കൂട്ടിയിടുന്നതല്ലാതെ ഫലപ്രദമായി സംസ്കരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ആരും മിണ്ടുന്നില്ല!. മാലിന്യമുക്ത നഗരം എന്നാൽ മാലിന്യം ഉണ്ടാകാത്ത നഗരമെന്നല്ല അർത്ഥം. മറിച്ച്,​ ശാസ്ത്രീയമായി മാലിന്യ…

Read More

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി ക്യൂവിൽ കുഴഞ്ഞു വീണ് മരിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജേഷ് കുമാർ (55)​ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.10ഓടെയാണ് സംഭവം. രോഗിയെ കൊണ്ടുവന്ന് ഡോക്ടറെ കാണിക്കാൻ ശ്രമിക്കുകയും ഹാർട്ട് അറ്റാക്കാണെന്ന് പറയുകയും ചെയ്തിട്ടും സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടില്ല. ഇന്നലെ വൈകിട്ട് 6.58 നാണ് രാജേഷ് എത്തിയത്. നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയെ അയൽവാസി ഒരു ഓട്ടോയിൽ വളരെ വേഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇസിജി എടുക്കാനോ മറ്റു…

Read More

വിവാഹം കഴിഞ്ഞ് രണ്ടുമാസം, വർക്കലയിൽ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: 19കാരിയായ നവവധു മരിച്ച നിലയിൽ. തിരുവനന്തപുരം വർക്കല റാത്തിക്കലിൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകൾ നാസിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാസിയയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ടുമാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം…

Read More

പൊലീസ് കാന്റീനിലെ മീൻഫ്രൈയിൽ അട്ട; സ്ഥാപനത്തിന് പൂട്ടിട്ട് കോർപ്പറേഷൻ

തിരുവനന്തപുരം: പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽനിന്ന് അട്ടയെ കണ്ടെത്തി. സ്റ്റാ‌ച്യൂവിൽ കന്റോൺമെന്റ് പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് അട്ടയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ പൊലീസ് കാന്റീൻ പൂട്ടിച്ചു.   ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും പാഴ്‌സലായി വാങ്ങിയ മീൻ ഫ്രൈയിൽനിന്നാണ് ചത്ത അട്ടയെ കിട്ടിയത്. പിന്നാലെ കോർപ്പറേഷന്റെ പ്രത്യേകസംഘമെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നേരത്തെയും ഇതേ കാന്റീനിനെതിരെ ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. കന്റോൺമെന്റ് റൂമിലെ…

Read More

വാഗമണിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: ആറുപേർക്ക് പരിക്ക്

ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ട്രക്കിംഗിനെത്തിയ ജീപ്പ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗിനെത്തിയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. സമാനമായ രീതിയിൽ വാഗമൺ മേഖലയിൽ ഓഫ് റോഡ് ജീപ്പുകളുടെ അമിതവേഗം ഭീഷണി ഉയർത്തുന്നതായാണ് നാട്ടുകാരുടെ പരാതി. ഇടുക്കി ജില്ലയിലെ മനോഹരമായ മലയോര വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ ജീപ്പ് സഫാരി വളരെ ജനപ്രിയമാണെങ്കിലും മുൻകരുതലുകൾ പലിക്കാതെയുള്ള യാത്രകൾ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്നുണ്ട്.

Read More

കൊല്ലത്തെ തട്ടുകടയിൽ ‘ തല്ല്’; കാപ്പാ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്ലം: കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം സ്വദേശി അജ്മലാണ് (36) പിടിയിലായത്. അക്രമങ്ങൾക്ക് പുറമെ ലഹരിക്കേസുകളിലും ഇയാൾ പ്രതിയാണ്. കാപ്പാ കേസ് ചുമത്തിയാണ് പ്രതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.തട്ടുകടയിൽ അക്രമം നടത്തിയതടക്കം നാലോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടിയാണ് കാപ്പാ കേസ് പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എസിപിയുടെ നിർദേശപ്രകാരമാണ് കൊട്ടിയം…

Read More

‘കാര്യങ്ങള്‍ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട’; വിഴിഞ്ഞം വിഷയത്തില്‍ വ്യത്യസ്തനിലപാടുമായി ജയരാജന്‍

കണ്ണൂര്‍: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദത്തിലേക്ക് പോകരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. വിവാദം കേരളത്തിന് ഗുണകരമല്ല. ആക്ഷേപം ഉന്നയിക്കുന്നവര്‍തന്നെ വ്യക്തതവരുത്തണം. താന്‍ ഇത്തരത്തില്‍ ആക്ഷേപങ്ങളൊന്നുംതന്നെ ഉന്നയിച്ചിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിനെതിരേ സിപിഎം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് വ്യത്യസ്താഭിപ്രായവുമായി ഇ.പി. ജയരാജന്‍ രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അത് ആക്ഷേപമുന്നയിച്ചവരോട് ചോദിക്കണം’ എന്നായിരുന്നു ഇ.പി. ജയരാജന്‍ നല്‍കിയ…

Read More

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു; ട്രെയിനുകൾ വൈകുന്നു…

കോഴിക്കോട് ∙ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണു. ക്ലോക് ടവറാണ് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് 1,2,3 പ്ലാറ്റ് ഫോമിലെ വൈദ്യുതി റദ്ദാക്കി. ട്രെയിൻ സർവീസുകൾ വൈകുന്നു.റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന് ഇടയിലാണ് മറുവശത്തുള്ള പഴയ കെട്ടിടം തകർന്നു വീണത്. വൈദ്യുത ലൈനിന് മുകളിലേക്കാണ് കെട്ടിടം വീണത്. അപകടമുണ്ടായപ്പോള്‍ സ്റ്റേഷനിൽ ഒരു പാസഞ്ചർ ട്രെയിൻ നിർത്തി ഇട്ടിരിക്കുകയായിരുന്നു.

Read More