വായനാപക്ഷാചരണം സമാപിച്ചു

കാഞ്ഞങ്ങാട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സംസ്ഥാനതല വായന പക്ഷാചരണ സമാപന സമ്മേളനവും ഐ.വി ദാസ് അനുസ്മരണ സമ്മേളനവും മേലാങ്കോട്ട് ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് അദ്ധ്യക്ഷനായി. സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി കരിവെള്ളൂർ മുരളി, ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പി. അപ്പുക്കുട്ടൻ, പി. ദിലീപ്കുമാർ, കെ. ലളിത, പി. ദാമോദരൻ, പി. വേണുഗോപാലൻ, ഇ.ആർ…

Read More

കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ‘കാർഷിക യന്ത്രവത്കരണം പദ്ധതി’യിൽ പട്ടുവം ഗ്രാമപഞ്ചായത്ത് പാടശേഖര സമിതിക്ക് ട്രാക്ടർ, ബ്രഷ് കട്ടർ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു. പട്ടുവം മംഗലശേരിയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി. സുഷ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ…

Read More

പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൽപ്പറ്റ: മേപ്പാടി കള്ളാടി ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. താഞിലോട് പോളിടെക്നിക് കോളേജിലാണ് ക്യാമ്പ് ആരംഭിച്ചത്. 42 കുടുംബങ്ങളിലെ 140 പേരെയാണ് ക്യാമ്പിൽ പാർപ്പിച്ചിട്ടുള്ളത്. ഇതിൽ 35 കുട്ടികളാണ്. കള്ളാടി മീനാക്ഷി ഭാഗങ്ങളിലെ താമസക്കാരും തുരങ്ക പാത പദ്ധതിയിലെ തൊഴിലാളികളുമാണ് ക്യാമ്പിലുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്യാമ്പിന് പ്രവർത്തനം ആരംഭിച്ചത്. വെള്ളരിമല വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതും തൊട്ടടുത്താണ്. മേപ്പാടി ഗ്രാമപഞ്ചായത്തും വെള്ളരിമല വില്ലേജ് ഓഫീസും സംയുക്തമായാണ് ക്യാമ്പിന്റെ പ്രവർത്തനം നടത്തുന്നത്. മഴ ആരംഭിക്കുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ ക്യാമ്പ്…

Read More

പെയ്ത് തിമിർത്തത് 221 മില്ലീമിറ്റർ മഴ; മുൻകരുതലില്ലാതെ അധികൃതർ

മേപ്പാടി: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്ത് ഉയർന്ന അളവിൽ മഴ രേഖപ്പെടുത്തിയിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തത് ദുരന്തത്തിന് വഴിവെച്ചു. പദ്ധതി പ്രദേശത്തോട് ചേർന്ന എളമ്പലേരിയിൽ തിങ്കളാഴ്ച 24 മണിക്കൂറിനിടെ 221 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഒരു പ്രദേശത്ത് 200 മി.മി.യിൽ കൂടുതൽ മഴ ലഭിച്ചാൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിട്ടും നിർമ്മാണം നിർത്തിവെക്കാനോ ദുരന്ത സാധ്യതാ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനോ അധികൃതർ തയ്യാറായില്ല. വൈത്തിരിയിലും 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. എന്നാൽ…

Read More

ഡി.വൈ.എഫ്.ഐ സെമിനാർ

കൊടിയത്തൂർ: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളന പ്രചരണാർത്ഥം കൊടിയത്തൂർ മേഖല കമ്മിറ്റി മാദ്ധ്യമങ്ങളും വർത്തമാന രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . ചുള്ളിക്കാപറമ്പിൽ നടന്ന സെമിനാർ ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. മേഖലാ സംഘാടക സമിതി ചെയർമാൻ ലാലു പ്രസാദ് അദ്ധ്യക്ഷനായി. മുക്കം നഗരസഭ ചെയർപേഴ്സൺ ചാന്ദ്നി വിനോദ്, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം അരുൺ ഇ, ജാഫർ ശരീഫ് എ.പി, എ.കെ രനിൽരാജ് , അജയ് ഫ്രാൻസി, ഇ. രമേഷ് ബാബു, നാസർ കൊളായി,…

Read More

എം.എൻ കാരശ്ശേരിയുടെ വീട്ടിൽ മന്ത്രിയുടെ സൗഹൃദസന്ദർശനം

മുക്കം: വിദ്യാർത്ഥികൾക്ക് കൃഷിപാഠം പകർന്നു നൽകാനും കാർഷികരംഗത്തുള്ളവരെ സഹായിക്കുന്നതിനും പാഠ്യ പദ്ധതിയിൽ അവസരമൊരുക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദീഖ്. ഇതുവഴി പുതിയ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരനും ഭാഷാ പണ്ഡിതനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ കാരശ്ശേരിയുടെ വീട്ടിൽ സ്വകാര്യസന്ദർശനം നടത്തവേ നടന്ന സൗഹൃദ ചർച്ചയിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൃഷിമന്ത്രി കാരശ്ശേരിയുടെ വീട്ടിൽ സന്ദർശനം നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച മന്ത്രി കാർഷിക…

Read More

കാട്മൂടിയ താലൂക്ക് ആശ്വാസ കേന്ദ്രം പാമ്പുകലുടെ താവളമാകുന്നു

കൊയിലാണ്ടി: കാട്മൂടിയ താലൂക്ക് ആശ്വാസ കേന്ദ്രം ഇഴ‌ന്തുക്കളുടെ താവളമാകുന്നു. കൃത്യമായ പരിപാലനം നടക്കാത്തതിനാൽ കേന്ദ്രത്തിന്റെ ചുറ്റുപാടിലും മതിലിലുമായി കാട് മൂടിയിരിക്കുകയാണ്. ഇഴജന്തുക്കളെ സ്ഥിരമായി കാണാറുണ്ടെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുമ്പോൾ കുടുംബങ്ങളെ താല്ക്കാലികമായി മാറ്റി പാർപ്പിക്കാൻവേണ്ടിയാണ് എല്ലാ താലൂക്കുകളിലും ആശ്വാസ കേന്ദ്രങ്ങൾ നിർമ്മിച്ചത്. എന്നാൽ വർഷങ്ങളായി കെട്ടിടം ആരും ഉപയോഗിക്കാറില്ല. കോടതി, ട്രഷറി , ടാഫിക് പൊലീസ്‌ സ്റ്റേഷൻ എന്നിവയുള്ള വിശാലമായ കോമ്പൗണ്ടിലാണ് ആശ്വാസകേന്ദ്രമുള്ളത്. നിലവിൽ കെട്ടിടത്തിനുള്ളിൽ റവന്യു വകുപ്പിന്റെ ഫയലുകൾ ഉണ്ടെന്നാണ് അറിയാൻ…

Read More

തൈകൾ നട്ടു

പെരുവള്ളൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം ആചരിച്ച ബഷീർ ദിനത്തിന്റെ ഭാഗമായി ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്‌കൂൾ ക്യാമ്പസിൽ ചാമ്പയ്ക്ക തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. ഫുൾ ബ്രൈറ്റ് എക്സിക്യൂട്ടീവ് ബോർഡ് അംഗം പി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഷമീം അദ്ധ്യക്ഷനായി. ഡോ.ജാബിർ ഹുദവി, ബഷീർ സിദ്ധീഖി, നവാസ്, ഷരീഫ് ജലാൽ റഹ്മാനി സംസാരിച്ചു. ബഷീറിന്റെ പരിസ്ഥിതി സംരക്ഷണ സന്ദേശം പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഫുൾ ബ്രൈറ്റ് ഗ്ലോബൽ സ്‌കൂൾ, അൽബിർ…

Read More

പ്രിവിലേജ് കാർഡ് വിതരണം

കാളികാവ്: കാളികാവ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മെഡി കോപ് ലാബിന്റെ കീഴിൽ രോഗികൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. കിഡ്നി-കാൻസർ രോഗികൾക്ക് പ്രത്യേക ഇളവുകളും പരിഗണനയും നൽകുന്നതാണ് പദ്ധതി. ബാങ്ക് പ്രസിഡന്റ് കെ.പി.ഹൈദരലി ഉദ്ഘാടനം നിർവ്വഹിച്ചു. ഉമ്മർ പറമ്പാടൻ അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർമാർ, ഓഹരി ഉടമകൾ, ജീവനക്കാർ തുടങ്ങിയവർക്കും ലാബ് പരിശോധനക്ക് പ്രത്യേക പ്രിവിലേജ് കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി പി.ഉമ്മർ,ഡയറക്ടർമാരായ കെ.അബ്ദുൽ ഹമീദ്, എസ്.കെ.ശശികുമാർ, ഡയറക്ടർമാരായ എം.കെ.ഉമ്മർ, എസ്.കെ.ശശികുമാർ, മജീദ് പുക്കൂത്ത്, കെ.ഹൈദരലി മാടമ്പം,…

Read More

കൺവെൻഷൻ നടത്തി

കൊല്ലങ്കോട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ വടവന്നൂർ യൂണിറ്റ് കൺവെൻഷൻ എം.ജി.ആർ കല്യാണ മണ്ഡപത്തിൽ കെ.പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.ചന്ദ്രൻ, കെ.കൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.കലാധരൻ, രക്ഷാധികാരി എ.സി.അപ്പു, യൂണിറ്റ് സെക്രട്ടറി കെ.പി.മുരളീധരൻ, വൈസ് പ്രസിഡന്റ് പി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ മെമ്പർഷിപ്പ് വിഹിതം ബ്ലോക്ക് പ്രസിഡന്റ് കെ.വിജയൻ ഏറ്റുവാങ്ങി. ഐ ഫൗണ്ടേഷൻ കണ്ണ് പരിശോധനയ്ക്കുള്ള കാർഡ് വിതരണം…

Read More