ഷിഗല്ല ബോധവത്കരണം

റാന്നി : ഷിഗല്ല ബോധവത്കരണ ക്ലാസ്സുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സൗമ്യ ജി നായർ അദ്ധ്യക്ഷയായി. സ്‌ഥിരംസമിതി അദ്ധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ മോനായി പുന്നൂസ്, അന്നമ്മ തോമസ്, അനി സുരേഷ്, ആതിര എസ് നായർ, ജിജി വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി എബ്രഹാം, വി ഇ ഒ ലക്ഷ്മി വി. എൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ.വി.പി എന്നിവർ പ്രസംഗിച്ചു. ആളകനന്ദ.ജി.ആർ, ആശ്വതി വിജയൻ, പ്രശാന്ത് എന്നിവർ…

Read More

പി.എസ്.സി തട്ടിപ്പ്: യുവമോർച്ച പ്രതിഷേധിച്ചു

പത്തനംതിട്ട : പി.എസ്.സി തട്ടിപ്പിൽ കുറ്റക്കാരായ അംഗങ്ങളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ പി.എസ്.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് വലയം ഭേദിച്ച് പി.എസ്.സി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

Read More

ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്കും ധർണയും നടക്കും. പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിലാണെന്നും വിഷയത്തിൽ സർക്കാർ അടിയന്തര ശ്രദ്ധകാട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം. വിദ്യാർത്ഥികളിൽ 80 ശതമാനവും സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്. വിദ്യാർത്ഥി കൺസഷന്റെ മിനിമം ചാർജ് 5 രൂപയാക്കി മാറ്റണമെന്നതടക്കം നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക്. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് പരമാവധി സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ കെ.എസ്.ആർ.ടി.സി പൂർത്തിയാക്കി.

Read More

മുഖത്തല തീയേറ്റർ ജംഗ്ഷൻ: തെരുവുനായ ശല്യം

കൊല്ലം: മുഖത്തല തീയേറ്റർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ദുരിതത്തിൽ. ജംഗ്ഷൻ കേന്ദ്രീകരിച്ച് കൂട്ടമായി എത്തുന്ന നായ്ക്കൾ യാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടങ്ങൾ സൃഷ്ടിക്കുന്നതും നിത്യസംഭവമായി. ​പ്രധാന റോഡിനോട് ചേർന്ന് തീയേറ്റർ ജംഗ്ഷനിൽ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും വന്നുപോകുന്നത്. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവുനായ്ക്കൾ ഉയർത്തുന്നത്. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന്…

Read More

കോളേജ് ജംഗ്ഷൻ വെയിറ്റിംഗ് ഷെഡിൽ യാചകരെ കൊണ്ട് പൊറുതിമുട്ടി

കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് യാചകർ കൈയടക്കുന്നു, സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലേക്ക് മാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ബസുകൾ നിറുത്തുന്നിടത്തെ വെയിറ്റിംഗ് ഷെഡിലാണ് രാത്രി മയക്കത്തിനെത്തുന്ന യാചക സംഘം രാവിലെയും മടങ്ങാത്തത്. മതിയായ വസ്ത്രം ഇല്ലാതെയാണ് പലരും വെയിറ്റിംഗ് ഷെഡിൽ കിടക്കുന്നത്. യാത്രക്കാർ നോക്കിനിൽക്കെ റോഡരികിൽ മൂത്രം ഒഴിക്കുന്നതും പതിവാണ്. ഇതോടെ കോളേജ് ജംഗ്ഷനിൽ ബസിറങ്ങാനും സ്റ്റോപ്പിൽ നിൽക്കാനും പെൺകുട്ടികൾ മടിക്കുകയാണ്. സന്ധ്യയോടെയാണ് യാചകർ വെയിറ്റിംഗ് ഷെഡിൽ തമ്പടിക്കുന്നത്. ഇരിപ്പിടങ്ങളിലും…

Read More

നെയ്യാറ്റിൻകരയിൽ പ്ലാസ്ടിക് മയം

നെയ്യാറ്റിൻകര: നഗരസഭാ പ്രദേശം മുഴുവൻ പ്ളാസ്ടിക് മയം. പ്ലാസ്ടിക് മുക്ത നഗരസഭയെന്ന് വികസന രേഖയിൽ പറയുമ്പോഴും നെയ്യാറ്റിൻകര ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ആളുകൾ ഉപയോഗിക്കുന്നത് പ്ളാസ്ടിക് സാധനങ്ങളാണ്. ഇവ നിയന്ത്രിക്കാനോ പിടിച്ചെടുക്കുവാനോ അധികൃതർ തയ്യാറാകുന്നില്ല. റോഡരുകിലും പൊതുസ്ഥലത്തും ഉപയോഗിച്ച് കഴിഞ്ഞ പ്ളാസ്ടിക് ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കിടയാകുമെന്ന സാദ്ധ്യതയുണ്ടെന്നറിഞ്ഞിട്ടും നഗരസഭ ഹെത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്ലാസ്ടിക് ഫ്ലക്സ് ബോർഡുകളും നഗരസഭാ പ്രദേശത്ത് വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് ഫ്ലക്സ് പരസ്യ ബോർഡുകളും അധികൃതർ പിടിച്ചെടുക്കുകയോ…

Read More

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ്; പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയനവർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ വേണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരൻ. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും പരിഗണിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ ഉറപ്പുനൽകി. എൻ.എച്ച്.എം പദ്ധതികളുടെ അവലോകനത്തിനായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സജ്ജമാണെന്ന് കെ.മുരളീധരൻ പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിനുള്ള 150…

Read More

കണക്കൻകടവ് റഗുലേറ്റർ തകർച്ച: മഴ പെയ്താൽ പ്രളയം

മാള: കണക്കൻകടവ് റഗുലേറ്ററിലെ ഷട്ടറുകൾ തുടർച്ചയായി തകരുന്നതോടെ ചാലക്കുടിപ്പുഴയെ ആശ്രയിക്കുന്ന അഞ്ച് പഞ്ചായത്തുകൾ പ്രതിസന്ധിയിലേക്ക്. റഗുലേറ്ററിന്റെ തകരാർ മൂലം മഴ ശക്തമായാൽ വെള്ളപ്പൊക്കവും, മഴ കുറഞ്ഞാൽ കാർഷിക മേഖലയെ തകർക്കുന്ന ഉപ്പുവെള്ളക്കയറ്റവും ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. റഗുലേറ്ററിലെ ആകെ 12 ഷട്ടറുകളിൽ നാലെണ്ണം പൂർണ്ണമായും തകരുകയും മറ്റുള്ളവയിൽ ചിലത് പ്രവർത്തനരഹിതവുമാണ്. ഇതോടെ പുഴയിലെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ പുത്തൻവേലിക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിലാകാൻ സാധ്യയേറെയാണ്. അതേസമയം, മഴ കുറയുന്ന ഇടവേളകളിൽ…

Read More

വെള്ളനാട്ടിൽ കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം; ജാഗ്രത നിർദേശം

കാട്ടാക്കട: വെള്ളനാട് കുളക്കോട് പെന്തക്കോസ്ത് പള്ളിക്ക് സമീപത്തെ ജനവാസ മേഖലയിലെ പുരയിടത്തിൽ രണ്ട് കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം. തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടുകാർ കാട്ടുപോത്തുകളെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് വനവകുപ്പും പൊലീസും സ്ഥലത്തെത്തി വ്യാപക പരിശോധനയും നിരീക്ഷണവും ആരംഭിച്ചു. പാലോട് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടുപോത്തുകളാണ് നെടുമങ്ങാട് തേക്കട, കരിപ്പൂർ, പുതുക്കുളങ്ങര, കൊക്കോതമംഗലം എന്നിവിടങ്ങൾ പിന്നിട്ട് കുളക്കോട്ടിലെത്തിയതെന്നാണ് വനവകുപ്പിന്റെ പ്രാഥമിക നിഗമനം. രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയാണ്. ജില്ലാ വനപാലകൻ ഷാനവാസിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. അസിസ്റ്റന്റ് വനമൃഗ…

Read More

പോക്സോ കേസിൽ അമ്മയ്ക്കും മക്കൾക്കും 25 വർഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷവും മൂന്ന് മാസവും കഠിനതടവും 5,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിളയിൽ നെടുമുഴി കുറ്റിയത്തുകുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന അജേഷ് (25), സഹോദരൻ അഭിലാഷ് (38), ഇവരുടെ മാതാവ് ലളിത (62) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദിന്റെതാണ് വിധി. പിഴ അടയ്ക്കാത്തപക്ഷം നാല് മാസം അധിക തടവ് അനുഭവിക്കണം. അതിജീവിതയ്ക്ക് മതിയായ…

Read More