നീറ്റ് പിജി 2026 ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ബോർഡ് ഓഫ് എജ്യുക്കേഷൻ ഇൻ മെഡിക്കൽ സയൻസസിന്റെ (NBEMS) ഔദ്യോഗിക ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.2026 ആഗസ്റ്റ് 30-ന് രാജ്യവ്യാപകമായി നടത്തിയ പരീക്ഷയിൽ 2.65 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തിരുന്നു.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റ കണക്കനുസരിച്ച്, 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 339 നഗരങ്ങളിലെ 1,111 കേന്ദ്രങ്ങളിലായി ഏകദേശം 2.73 ലക്ഷം ഉദ്യോഗാർഥികൾക്കായാണ് പരീക്ഷ സംഘടിപ്പിച്ചത്. 2.65 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയതായി മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *