എയർ ഇന്ത്യ വിമാനം നാല് സെക്കൻഡ് സ്വയം പറന്നു; സർവ നിയന്ത്രണങ്ങളും നഷ്‌ടമായി, നിർണായക വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: 300 അടി താഴ്‌ചയിലേക്ക് പതിച്ച എയർ ഇന്ത്യയുടെ ഫുക്കറ്റ് – ഡൽഹി വിമാനത്തിന് യാത്രയ്‌ക്കിടെ നാല് സെക്കൻഡ് നേരത്തേക്ക് സർവ നിയന്ത്രണങ്ങളും നഷ്‌ടമായെന്ന് റിപ്പോർട്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. വിമാനത്തിന്റെ എലിവേറ്ററുകളും എയിലറോണുകളും സ്‌പോയിലറുകളും ഉൾപ്പെടെയുള്ള പ്രധാന നിയന്ത്രണങ്ങളാണ് പൂർണമായും ഒരേസമയം നഷ്‌ടപ്പെട്ടത്. വിമാനത്തിന്റെ നിയന്ത്രണത്തിൽ സുപ്രധാന പങ്കാണ് ഹൈഡ്രോളിക് സംവിധാനങ്ങൾക്കുള്ളത്. അതിനാൽ അതീവ ഗുരുതരമായ സ്ഥിതിയാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ മുൻഭാഗം മുകളിലേക്കും താഴേക്കുമാക്കാൻ സഹായിക്കുന്ന എലിവേറ്ററും…