ആഡംബര ഹോട്ടലിൽ നടുക്കുന്ന കൊലപാതകം: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു
ബംഗളൂരു: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ബംഗളൂരുവിലെ ഒരു ആഡംബര ഹോട്ടലിലാണ് നടുക്കുന്ന സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 40കാരനായ എസ്‌ജി. ഇമ്രാനെയാണ് ഹോട്ടൽ മുറിയിലെ ടോയ്‌ലറ്റിൽ കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ കിടക്കയിൽ ഇയാളുടെ പത്തും അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ഇമ്രാനെ ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….