യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് യുവാവിനെ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിനുവശത്തുമായി വെട്ടേറ്റ പാടുകളുണ്ട്. വീടിന് പുറത്തായി നിർമ്മിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ക്ഷീരകർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെ…