കർണാടക എംഎൽഎയുടെ മരുമകൾ ജോലിക്ക് പോകാതെ 70,000 രൂപയിലധികം ശമ്പളം വാങ്ങി; അന്വേഷണം നേരിടുന്നു

ബെംഗളൂരു: ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകളായ ഡോ. അങ്കിത യരഗൾ ജോലിക്ക് പോകാതെ 70,000 രൂപയിലധികം ശമ്പളം വാങ്ങിയതായി ആരോപണം. സർക്കാർ തലത്തിലുള്ള നമ്മ ക്ലിനിക്ക് മെഡിക്കൽ ഓഫീസറായി ശമ്പളം വാങ്ങുമ്പോൾ തന്നെ, അവർ ഒരു സ്വകാര്യ കോളേജിൽ മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് പഠനം തുടരുകയായിരുന്നു എന്നാണ് അധികൃതരുടെ ആരോപണം. ഇതേ തുടർന്ന് ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ ഗജാനൻ ബാലെ നടത്തിയ അന്വേഷണത്തിന് ഡോ. യരഗൾ ഹാജരായിരുന്നില്ല. അവരുടെ അസാന്നിധ്യത്തെത്തുടർന്ന്, സെപ്റ്റംബർ 18-ന് രാവിലെ…

Read More

കോഴിക്കോട് കാട്ടുപന്നി ആക്രമണം ; വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെ , കട്ടിപ്പാറയിൽ 59-കാരന് പരിക്ക്

കോഴിക്കോട്: കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണം. വരാന്തയിലിരുന്ന് പത്രം  വായിച്ചുകൊണ്ടിരുന്ന  എം.കെ.അബ്ദുൽ ഖാദറി(59)നെ കാട്ടുപന്നി കുത്തി പരുക്കേറ്റത്. ഓടിയെത്തി കുത്തി പരുക്കേല്‍പ്പിച്ചത്. ഇദ്ദേഹം ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് കാട്ടുപന്നി പിന്തിരിഞ്ഞ് പറമ്പിലൂടെ പുറത്തേക്കോടുകയായിരുന്നു. പരിക്കേറ്റ് അബ്ദുല്‍ ഖാദര്‍ പിന്നീട് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Read More

മഹാരാഷ്ട്രയിലെ ഏറ്റവും ധനികനായ എംഎല്‍എ സുഖസൗകര്യങ്ങള്‍ മാറ്റിവെച്ചു ഭിക്ഷക്കാരനായി

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും ധനികരായ നിയമസഭാംഗങ്ങളിൽ ഒരാളായ ബി.ജെ.പി എം.എൽ.എ പരാഗ് ഷാ, തന്റെ സുരക്ഷാ ജീവനക്കാരെയും കാറുകളെയും വിലപിടിപ്പുള്ള വസ്തുക്കളെയും മാറ്റിനിർത്തി, യാചകന്റെ വേഷത്തിൽ മുംബൈയിലെ ഘാട്കോപ്പർ തെരുവുകളിൽ ഒരു ദിവസം ഭിക്ഷാടനം നടത്തി. ജീവിതത്തിന്റെ “യാഥാർത്ഥ്യം” നേരിട്ടറിയാൻ വേണ്ടിയായിരുന്നു എംഎല്‍എ യുടെ ശ്രമം. ഘാട്കോപ്പർ എം.എൽ.എയുടെ യാചകവേഷം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിജയിച്ച ഒരു വ്യവസായി കൂടിയായ ഷാ, ജെയിൻ മതവിശ്വാസത്തിൽ വളരെ പ്രാധാന്യമുള്ള ഒരു പ്രത്യേക മാസത്തിൽ, തന്റെ ജെയിൻ ആത്മീയ ഗുരുവായ…

Read More

തലശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാലുപെൺകുട്ടികളെ കാണാതായി: അന്വേഷണം

കണ്ണൂർ: തലശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാലുപെൺകുട്ടികളെ കാണാതായി. ചൊവ്വാഴ്ച അ‌ർദ്ധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലുപേരും ഒരുമിച്ചാണ് പുറത്തുകടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ ഹോമിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ സമാനമായി ചിൽഡ്രൻസ് ഹോമിൽ നിന്ന പുറത്തുപോയി പിന്നീട് പൊലീസ് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റുമൂന്നുപേരും പോയതെന്നാണ് വിവരം. പെൺകുട്ടികൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും…

Read More

മഞ്ഞക്കുറ്റികളുടെ പേടി മാറിയപ്പോൾ എത്തിയത് പിങ്ക് കുറ്റികൾ, ഒന്നും ചെയ്യാതെ സർക്കാർ

തുറവൂർ: തീരദേശ ജനങ്ങളുടെ നെഞ്ചിലെ കനലായി മാറിയിരിക്കുകയാണ് റോഡ് വികസനത്തിനായി സ്ഥാപിച്ച പിങ്ക് കുറ്റികൾ. മാരാരിക്കുളം മുതൽ ചെല്ലാനം വരെയും ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയും സർക്കാർ നൽകിയ മാപ്പിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയാണ് പിങ്ക് കുറ്റികൾ സ്ഥാപിച്ചത്. കുറ്റികൾ സ്ഥാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലമുടമകളുടെ മേൽവിലാസം, സർവേ നമ്പർ, ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തിയതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. വീട്ടിലും മുറ്റത്തും പറമ്പിലുമെല്ലാം പിങ്ക് കുറ്റികൾ സ്ഥാപിച്ചതോടെ ഭൂവുടമകൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ…

Read More

റിപ്പോർട്ടിംഗിനിടെ അപകടം; വാർത്താസംഘത്തിന്റെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്ന് മരണം

വാഷിംഗ്‌ടൺ: വാർത്താ റിപ്പോർട്ടിംഗിനിടെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്നുപേർ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിലെ ചാറ്റ്‌സ്‌വർത്ത് മേഖലയിലാണ് അപകടം. എൻബിസി ലോസ് ആഞ്ചലസിന്റെ ന്യൂസ്‌ചോപ്പർ 4 ഹെലികോപ്‌റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തുണ്ടായ ബസ് അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. ഹെലികോപ്‌റ്ററിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായി എൻബിസി ലോസ് ആഞ്ചലസ് സ്ഥിരീകരിച്ചു. എലിയാന മൊറേനോ, ജോർജ് മാർസിനിയു എന്നിവരാണ് മരിച്ചത്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകരുമായിരുന്നെന്ന് ചാനൽ അവതാരകർ പറഞ്ഞു. പ്രദേശത്തെ…

Read More

സമുദ്രാതിർത്തിയിൽ ഇന്ത്യ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ചു; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെയും പാകിസ്ഥാൻ നാവികസേനയുടെയും കപ്പലുകൾ അന്താരാഷ്ട്ര സമുദ്ര മേഖലയിൽ കൂട്ടിയിടിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. സംഭവത്തിൽ പാകിസ്ഥാൻ ഹൈക്കമ്മിഷന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. സെപ്തംബർ 15നാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് റിപ്പോർട്ട്. ‘പാകിസ്ഥാൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനൗചിത്യവുമായ പെരുമാറ്റം കാരണം പാക് കപ്പൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചു. ഇക്കാര്യത്തിൽ പാകിസ്ഥാൻ ഹൈക്കമ്മിഷന്റെ ചാർജ് ദ അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിട്ടുണ്ട്. രാജ്യാന്തര സമുദ്രമേഖലയിലാണ് സംഭവമുണ്ടായത്. കൂട്ടിയിടിയിൽ കാര്യമായ…

Read More

ടിവികെ പതാക പോലെ മഞ്ഞയും ചുവപ്പും നിറത്തിൽ പുതിയ സർക്കാർ ബസ്, ചിത്രങ്ങൾക്കൊപ്പം വിവാദവും

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടി.എൻ.എസ്.ടി.സി) പുതിയ ബസുകൾക്ക് ഇനി നിറം മാറ്റം. ഭരണകക്ഷിയായ ടി.വി.കെയുടെ പതാകയുടെ നിറമായ മഞ്ഞയും ചുവപ്പും ബസിന്‌ നൽകി. സർവീസ് ആരംഭിച്ചില്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ ബസുകളുടെ ഫോട്ടോകൾ പ്രചരിച്ചതോടെ വിവാദവും കൊഴുത്തു. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സർവീസ് ആരംഭിക്കുന്ന എ.സി ബസുകൾക്കാണ് ഈ നിറം നൽകിയിരിക്കുന്നത്. സേലം ഡിവിഷനുകീഴിലുള്ള ടി.എൻ.സി.ടി.സി ഡിപ്പോയിലെത്തിയ 25 ബസുകൾക്കും ഇതേ നിറമാണ് നൽകിയിരിക്കുന്നത്. ടി.എൻ.എസ്.ടി.സിയുടെ ബുക്കിംഗ് ആപ്പിന്റെ നിറവും മഞ്ഞയും ചുവപ്പുമാക്കിയിട്ടുുണ്ട്. കരുണാനിധിയുടെയും ജയലളിതയുടെയും…

Read More

അവിഹിത ബന്ധത്തെ ചൊല്ലി തർക്കം; ഭാര്യയെ ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

ന്യൂഡൽഹി: ഭാര്യയുടെ കഴുത്തിലും മുഖത്തും ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിലാണ് സംഭവം. മജീദ് ഹുസൈൻ (35) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ച ഷേവിംഗ് ബ്ലേഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഇക്കഴിഞ്ഞ ഞായാറാഴ്ച രാത്രി 11.41ഓടെയാണ് യുവതിക്ക് കുത്തേറ്റതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. മജീദ് ഹുസൈന്റെ ഭാര്യ സജിയയാണ് ആക്രമണത്തിന് ഇരയായത്. തന്റെ ഭർത്താവിന് മറ്റൊരു…

Read More

പകൽ പോലും ഇഴജന്തുക്കളുടെ ശല്യമുള്ളയിടം, പേടിച്ച് വഴിനടക്കാതെ നാട്ടുകാർ

പാറശാല: തവളയില്ലാക്കുളം നവീകരിക്കാതെ നാശോന്മുഖമായ അവസ്ഥയിൽ. കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് കുളവാഴകൾ കൊണ്ട് നിറഞ്ഞെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി കുളവാഴകൾ മുഴുവൻ തള്ളിമാറ്റി കുളം വൃത്തിയായിനാട്ടുകാർക്കായി വിട്ടുകൊടുത്തു. എന്നാൽ ഇപ്പോൾ വീണ്ടും കുളവാഴയുടെ പിടിയിലായ കുളത്തെ വൃത്തിയാക്കി സംരക്ഷിക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കുളത്തിന് സമീപത്തെ പാറശാല തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഗുരുവായൂരപ്പനുമായി സാദൃശ്യമുണ്ടെന്നത് കൊണ്ട് തവളയില്ലാക്കുളവും ഏറെ പ്രശസ്തമാണ്. കാലങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ നടന്ന ഒരു യജ്ഞമാണ് കുളത്തിന്റെ നാമകരണത്തിന്…

Read More