ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; വീണ്ടും മലയാളികൾക്ക് കോളടിച്ചു, കയ്യിലെത്തുക ലക്ഷങ്ങൾ
അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളികൾക്ക് സ്വപ്നനേട്ടം. ബിഗ് ടിക്കറ്റ് സീരീസ് 289 ഡ്രോയിൽ ബംഗ്ളാദേശ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചുപേർക്കാണ് സമ്മാനമടിച്ചത്. ഇതിൽ മൂന്നുപേർ മലയാളികളാണ്. ഓരോരുത്തർക്കും 100,000 ദിർഹം (ഏകദേശം 25 ലക്ഷം രൂപ) വീതമാണ് ലഭിക്കുക. സെയിൽസ്, കസ്റ്റമർ സർവീസ് മേഖലയിൽ ജോലി ചെയ്യുന്ന 28കാരനായ അഖിൽ ചന്ദ്രനാണ് വിജയിയായ മലയാളികളിലൊരാൾ. അഞ്ച് വർഷമായി യുഎയിൽ ജോലി ചെയ്യുകയാണ് അഖിൽ. എല്ലാക്കൊല്ലവും സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്ന് ഇയാൾ…