മെസ്സിയുടെ കേരള സന്ദർശനം; അന്വേഷണം വിജിലൻസിന്

തിരുവനന്തപുരം: മെസ്സിയുൾപ്പെടെ അർജന്‍റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ സർക്കാർ വിജിലൻസിന്‍റെയോ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്‍റെയോ അന്വേഷണം പ്രഖ്യാപിച്ചേക്കും. നിലവിൽ നടക്കുന്ന ധനവകുപ്പ് പരിശോധനക്ക് പുറമെ സംഭവത്തിൽ ഗുരുതര ക്രമക്കേടും ഔദ്യോഗിക പദവികളുടെ ദുരുപയോഗവും നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സർക്കാർ ഏജൻസിയെ അന്വേഷണ ചുമതല ഏൽപിക്കുന്നത്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഇക്കാര്യം വ്യക്തമായെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ല. എന്നാൽ, കായിക വകുപ്പ് സ്പെഷൽ…

Read More

വിഴിഞ്ഞം-നാവായിക്കുളം: നഷ്‌ടപരിഹാരം വേഗത്തിൽ

ന്യൂഡൽഹി: പാരിസ്ഥിതിക അനുമതി ലഭിച്ച വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡിന് കേന്ദ്ര മന്ത്രിസഭാ അനുമതിയും ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്‌ടപരിഹാരവും വേഗത്തിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാത 66ൽ കായംകുളത്ത് 2.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ അംഗീകരിച്ചു. ഹരിപ്പാടും കരുനാഗപ്പള്ളിയിലും താലൂക്ക് ആശുപത്രികൾക്കും ഓച്ചിറ…

Read More

ഭൂമി തരംമാറ്റൽ ഫീസ് : നിലത്തിന്റെ ന്യായവില നോക്കി നിശ്ചയിച്ചേക്കും

തിരുവനന്തപുരം: ഭൂമിതരംമാറ്റം ചെയ്യുമ്പോൾ നിലത്തിന്റെ ന്യായവില അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്ന വിധത്തിൽ നിയമഭേദഗതി വന്നേക്കും.നിലവിൽ പരിവർത്തനം ചെയ്യുന്ന ഭൂമിയോട് ചേർന്നുള്ള പുരയിടത്തിന്റെ ന്യായവില അടിസ്ഥാനമാക്കിയാണ് തരംമാറ്റുന്നതിന് ഫീസും സ്ളാബും നിശ്ചയിക്കുന്നത്.ഇതുകാരണം വലിയ തുക നൽകേണ്ടിവരുന്നാതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. 2008-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ സമഗ്ര മാറ്റം വരുത്താനുള്ള പരിശോധനകൾ റവന്യൂവകുപ്പ് തുടങ്ങി. തരംമാറ്റത്തിന്റെ ഫീസ് കുറയാനാണ് സാദ്ധ്യത. പുരയിടത്തിന്റെ ന്യായവില കണക്കാക്കി തരം മാറ്റത്തിനുള്ള ഫീസ് നിശ്ചയിക്കുന്നതിൽ കാലതാമസം വരുന്നതായുള്ള ഉദ്യോഗസ്ഥരുടെ ആക്ഷേപത്തിനും പരിഹാരമാവും….

Read More

ജാതി ചോദിച്ച് സെൻസസ്, സ്വതന്ത്ര ഇന്ത്യയിൽ ആദ്യം

ന്യൂഡൽഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇതാദ്യമായി ജാതി ചോദിച്ച് സെൻസസ്. ജനസംഖ്യാ കണക്കെടുപ്പിലെ 40 ചോദ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിജ്ഞാപനം ചെയ്‌തു. അതിൽ പത്താമത്തെ ചോദ്യമാണ് ജാതി.   പതിനാറാമത് സെൻസസിന്റെ രണ്ടാംഘട്ടം 2027 ഫെബ്രുവരിയിൽ നടത്തുമ്പോഴാണ് ഇതു രേഖപ്പെടുത്തുന്നത്. എസ്.സി,​എസ്.ടി എന്നിവയ്‌ക്കു പുറമെയാണിത്. പിന്നാക്ക വിഭാഗങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിലും കേന്ദ്ര വിജ്ഞാപനം പുറത്തുവന്നപ്പോൾ കടുത്ത ആശങ്കയും ഉയർന്നിരിക്കുകയാണ്. വെറുതെ ജാതി രേഖപ്പെടുത്തി പോയാൽ പ്രത്യേകിച്ച് ഒരു ഗുണവും ഒ.ബി.സി വിഭാഗത്തിനടക്കം ഉണ്ടാകില്ല….

Read More

സ്വാതന്ത്ര്യദിനാഘോഷം : സ്കൂളുകളിൽ വന്ദേമാതരം ആലപിക്കാൻ നി‌ർദ്ദേശമില്ല,​ ദേശീയഗാനം ആലപിക്കണമെന്ന് സർക്കുലർ

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ സ്കൂളുകളിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർ‌ദ്ദേശമുള്ളത്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സ്കൂളുകളിലും ഇത് പാലിക്കേണ്ടി വരുമെന്ന് അഭ്യൂഹമുണ്ടായത്. ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ദേശീയ പതാക ഉയർത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന ആവശ്യവും…

Read More

വനിതാ പൊലീസുദ്യോഗസ്ഥയെ കരണത്തടിച്ചെന്ന് പരാതി, ബിജെപി എംഎൽഎയുടെ മകൾക്കെതിരെ കേസ്

ബംഗളൂരു: ബിജെപി എംഎൽഎയുടെ മകൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ചതായി പരാതി. കർണാടകയിലെ തുമകൂർ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ക്ഷേത്രോത്സവത്തിൽ പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ സവിതാ പാട്ടീലിനാണ് മർദ്ദനമേറ്റത്. തന്നെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ തന്നെയാണ് പരാതി നൽകിയത്. ഓഗസ്റ്റ് 12ന് രാത്രി 8:15ഓടെ ഭീമ അമാവാസ്യ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ വച്ചായിരുന്നു സംഭവം. മാണ്ഡ്യ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറാണ് സവിത….

Read More

ഡോ. ഡി. സജിത് ബാബു കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാകും

തിരുവനന്തപുരം: ഡോ.ഡി. സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം നൽകിയ മൂന്നുപേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് സജിത് ബാബുവിന്റെ പേര് തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു സജിത് ബാബു. സി.ഇ.ഒ ആയിരുന്ന രത്തൻ ഖേൽക്ക‍ർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായതോടെ എ. കൗശികനെ പകരം നിയമിച്ചിരുന്നു. എന്നാൽ കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതോടെയാണ് പുതിയ നിയമനം. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ സജിത് ബാബു…

Read More

ലോഡ്‌ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപന; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: ലോഡ്‌ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ കേസിൽ യുവതിയുൾപ്പെടുന്ന മൂന്നംഗസംഘം പിടിയിൽ. മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി ഷാജി (30), പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്‌മി എസ് (29) എന്നിവരാണ് പിടിയിലായത്. പെട്രോളിംഗിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിസംഘം പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിനു സമീപമുള്ള ലോ‌ഡ്‌ജിൽ മുറിയെടുത്താണ് സംഘം ലഹരിവിൽപന നടത്തിയിരുന്നത്. പൊലീസ് ലോഡ്‌ജിലെത്തിയ സമയത്ത് ശ്രീത്തുവും…

Read More

നഴ്‌സിംഗ് വിദ്യാർത്ഥി മരിച്ച നിലയിൽ; അദ്ധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

കൊല്ലം: നഴ്‌സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓച്ചിറയിലാണ് സംഭവം. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. ഇന്ന് പുലർചയോടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായിരുന്നു. അതേസമയം, അദ്ധ്യാപകരുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചു. തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ഇതിൽ മനംനൊന്താണ് നജാദ് ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കൾ…

Read More

കേരള സർവകലാശാല ആസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിൽ സംഘർഷം

തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ്എഫ്ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതിനെതിര എസ്എഫ്ഐ കമ്മീഷണ‌ർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് മുടിയ്ക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളേജുകളിലെ പുനർമൂല്യനിർണയത്തിൽ വരുത്തിയമാറ്റങ്ങൾ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന്…

Read More