പുനർജനിയിൽ ‘ക്ലീൻ ചിറ്റ്’ തർക്കം; ക്രമക്കേടില്ലെന്ന് വി.ഡി. സതീശൻ, കുറ്റമുക്തനാക്കിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ സർക്കാറിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫ് സർക്കാർ ഒരു അന്വേഷണവും നടത്തിയിട്ടില്ല. വിജിലൻസ് അന്വേഷിക്കണമെന്ന് 2020ൽ നിയമസഭയിൽ താനാണ് ആവശ്യപ്പെട്ടത്- ഒരു അന്വേഷണത്തിലും കുറ്റം കണ്ടെത്താനായില്ല -സതീശൻ പറഞ്ഞു. എന്നാൽ, കേസിൽ വി.ഡി. സതീശൻ കുറ്റവിമുക്തനാണെന്ന് ഇടത് സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തൊടുപുഴ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഭാര്യയും വീടും നഷ്ടപ്പെട്ട് കോളപ്രയിൽ മകൾക്കൊപ്പം താമസിക്കുന്ന രവിയെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പുനർജനിയിൽ കുറ്റവിമുക്തനാണെന്ന്…