എൽപിജിയും എൽഎൻജിയും സംഭരിക്കാൻ കേന്ദ്രത്തിന്റെ നീക്കം; പാചകവാതകത്തിന് പുതിയ സെസ് വന്നേക്കും
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധന വിതരണശൃംഖലയിലുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ സംഭരണം കൂടാതെ പാചകവാതകവും പ്രകൃതിവാതകവും സംഭരിക്കാനുള്ള പുതിയ നീക്കം കേന്ദ്ര സർക്കാർ നടത്തുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന റിസർവ് പദ്ധതിക്കായി പണം കണ്ടെത്താൻ എൽപിജി, എൽഎൻജി ഉപഭോക്താക്കളിൽനിന്ന് അധിക സെസ്സ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. തന്ത്രപരമായ കരുതൽ ശേഖര പദ്ധതിക്ക് ഏകദേശം 42 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതി തുക…