ഏക മകന്റെ അകാലമരണം തളർത്തി, ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊച്ചി ∙ ഏക മകൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന് മനോവിഷമത്തിൽ ആയിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ വീടിന്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.നേരത്തെ വിദേശത്തായിരുന്ന സഞ്ജീവ് മടങ്ങിയെത്തിയതിനു ശേഷം മഞ്ഞക്കാട് മറയിൽ മറൈൻ വർക്‌ഷോപ്പ് നടത്തുകയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷം മുൻപാണ് വിരമിച്ചത്. ഇവരുടെ ഏക…

Read More

കത്തോലിക്കാ ശവസംസ്കാരത്തിൽ പുതിയ ചട്ടങ്ങൾ; കുടുംബ പ്രസംഗങ്ങൾക്ക് നിയന്ത്രണം

ഇല്ലിനോയിസ്: കത്തോലിക്കാ ശവസംസ്കാര ചടങ്ങുകൾ കൂടുതൽ ക്രമബദ്ധവും സഭയുടെ ആരാധനാനിയമങ്ങൾക്ക് അനുസൃതവുമാക്കുന്നതിനായി അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ സ്പ്രിംഗ്ഫീൽഡ് രൂപത പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കി. ബിഷപ്പ് തോമസ് ജോൺ പാപ്രോക്കി പ്രഖ്യാപിച്ച പുതിയ ചട്ടങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിർദേശപ്രകാരം, അതേ ദിവസം തന്നെ ദർശനവും (Visitation) ശവസംസ്കാര തിരുക്കർമ്മവും നടത്താൻ ഇനി അനുവദിക്കില്ല. കൂടാതെ, ശവസംസ്കാര ചടങ്ങിൽ പറയുന്ന അനുസ്മരണ പ്രസംഗങ്ങൾ (Eulogies) ചടങ്ങിന് മൂന്ന് ദിവസം മുമ്പ് വൈദികന്റെ അനുമതിക്കായി സമർപ്പിക്കണം. പ്രസംഗം…

Read More

അഫ്ഗാനിസ്താനിൽ മിന്നൽപ്രളയം; 23 പേർ മരിച്ചു, നൂറിലധികം പേരെ കാണാതായി

കാബൂൾ: അഫ്ഗാനിസ്താന്റെ കിഴക്കൻ പ്രവിശ്യയായ നുറിസ്താനിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ 23 പേർ മരിച്ചു.80 പേർക്ക് പരിക്കേറ്റതായും 100-ലധികം പേരെ കാണാതായതായും അഫ്ഗാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തകർന്നു വീണ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് നുറിസ്താനിൽ കനത്ത മഴക്ക് പിന്നാലെ മിന്നൽപ്രളയം ഉണ്ടായത്. പ്രളയജലം അതിവേഗത്തിൽ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.നുറിസ്താന്റെ പ്രവിശ്യാ തലസ്ഥാനമായ പറൂൺ…

Read More

സാമ്പത്തിക ബാദ്ധ്യത: യുവാവ് ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ജീവനൊടുക്കി

മൈസൂരു: ഹുൻസൂരിലെ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. ഹരീഷ് (39), ഭാര്യ നിശ്ചിത (37), മക്കളായ നക്ഷ (14), രക്ഷ (എട്ട്) എന്നിവരാണ് മരിച്ചത്. രത്നപുരി സത്യപ്പയുടെ മകനായ ഹരീഷ് നാദപ്രഭു കെമ്പെഗൗഡ യുവ പാഡെയുടെ ഡയറക്ടറായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ വാഹന വീണ്ടെടുക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. ഹരീഷ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മൈസൂരു ജില്ല…

Read More

ബ്രിട്ടനിലെ മന്ത്രിസഭ; ഇന്ത്യൻ വംശജൻ കനിഷ്കക്ക് കാബിനറ്റ് പദവി

ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം പുതിയ മന്ത്രിസഭക്ക് രൂപം നൽകി. നിർമിത ബുദ്ധി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഇന്ത്യൻ വംശജനായ കനിഷ്ക നാരായണിനെ കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് ഉയർത്തിയ ബേൺഹാം, മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വിശ്വസ്തരായ നിരവധി മന്ത്രിമാരെ ഒഴിവാക്കി. ഇന്ത്യൻ വംശജയായ ലിസ നന്ദി നിലവിലെ വകുപ്പിൽ തുടരും. ഡിജിറ്റൽ, സംസ്കാരം, മാധ്യമം, കായികം എന്നീ മേഖലകളുടെ സെക്രട്ടറിയായും അവർക്ക് അധിക ചുമതല നൽകി. ബിഹാറിലെ മുസഫർപൂരിൽ ജനിച്ച 36കാരനായ കനിഷ്ക നാരായൺ,…

Read More

പി.പി കിറ്റും ഗ്ളൗസും വാങ്ങിയതിലെ അഴിമതി കെ.കെ.ശൈലജ കുടുങ്ങും

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണ റിപ്പോ‌ർട്ട് പൂ‌ർത്തിയായി. കൂടിയ വിലക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ  വൻ തുകയാണ് സ‌ർക്കാരിന് നഷ്ടമായത്. ഇതിനെതിരെ  മന്ത്രി കെ.മുരളീധരഉൻ്റെ നി‌ർദ്ദേശ പ്രകാരമാണ് പൊടിതട്ടിക്കിടന്ന അന്വേഷണ റിപ്പോർ‌ട്ട് പുറത്തെടുത്തത്. കോവിഡ് കാലയളവിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുഖേന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നു പിന്നീട് വന്ന ആരോഗ്യ …

Read More

യുഎഇയിൽനിന്നെത്തിയ മലയാളിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് ഉദ്യോഗസ്ഥ

കാസർകോട് ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും യുവാവ് പരാതി നൽകി. വനിതാ ഉദ്യോഗസ്ഥ ഷർട്ട് ഒഴികെ എല്ലാ വസ്ത്രങ്ങളും അഴിപ്പിച്ചു. പരിശോധന കഴിഞ്ഞിറങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് ചിരിച്ചെന്നും ചൂണ്ടിക്കാട്ടി കാസർകോട് എരിയാൽ സ്വദേശി ഹുസൈനാർ മഹ്ഷാദാണ് പരാതി നൽകിയത്. പരിശോധന നടത്തിയതിലല്ല, നടത്തിയ രീതിയിലും ഒന്നും കണ്ടെത്താതിരുന്നിട്ടും അപമാനിക്കപ്പെട്ടതിലുമാണ് പരാതിയെന്ന് മഹ്ഷാദ് പറയുന്നു. 19ന് ആയിരുന്നു പരാതിക്ക്…

Read More

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ ജയിലിൽ വിഎസ് അനുസ്മരണം നടത്തി

തിരുവനന്തപുരം ∙ ജയിൽ ചട്ടം ലംഘിച്ച് ജില്ലാ ജയിലിൽ രാഷ്ട്രീയ പരിപാടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളാണു ജയിലിൽ വിഎസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു, കോർപറേഷൻ മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എന്നാൽ ജയിൽ അധികൃതർ ഇക്കാര്യം നിഷേധിച്ചു.ജയിലിൽ രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിനു വിലക്കുണ്ടെന്നും ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നുമാണു വിശദീകരണം. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ജയിലിലെ…

Read More

കാനഡയ്‌ക്കെതിരെ ട്രംപിന്റെ പുതിയ നീക്കം

ട്രംപ് കസ്റ്റംസ് നികുതി പ്രഖ്യാപനത്തോടെ അമേരിക്ക-കാനഡ വ്യാപാര ബന്ധത്തിൽ പുതിയ പ്രതിസന്ധി രൂപപ്പെട്ടു. കാനഡയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം കസ്റ്റംസ് നികുതി ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. അമേരിക്കൻ നിർമ്മിത വാഹനങ്ങൾ, മദ്യം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയോട് കാനഡ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.  ഈ സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് അടിയന്തര നടപടി സ്വീകരിച്ച് കാനഡൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം…

Read More

ഡാലസ്-ഫോർട്ട് വർത്തിൽ കൊടുംചൂട്; ഹീറ്റ് ഇൻഡെക്സ് 112°F വരെ ഉയരും

ഡാലസ്: ഡാലസ്-ഫോർട്ട് വർത്ത് മേഖലയിലെ ജനങ്ങൾ ഈ ആഴ്ചയുടെ അവസാനം വരെ അതിശക്തമായ ചൂടിനെ നേരിടാൻ തയ്യാറാകണമെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി. ദിവസത്തെ ഉയർന്ന താപനില 101 മുതൽ 105 ഡിഗ്രി ഫാരൻഹീറ്റ് (ഏകദേശം 38 മുതൽ 41 ഡിഗ്രി സെൽഷ്യസ്) വരെയും, ഈർപ്പത്തിന്റെ സ്വാധീനത്തിൽ അനുഭവപ്പെടുന്ന ഹീറ്റ് ഇൻഡെക്സ് 112 ഡിഗ്രി ഫാരൻഹീറ്റ് (ഏകദേശം 44 ഡിഗ്രി സെൽഷ്യസ്) വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഉച്ചയ്ക്കും വൈകുന്നേരത്തിനുമിടയിലെ സമയങ്ങളിൽ അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും, ആവശ്യത്തിന് വെള്ളം…

Read More