അഞ്ചരക്കണ്ടിയില്‍ റാമിനെ രക്ഷിച്ച പോലീസ് തിരുവനന്തപുരത്ത് ഏബലിനും ജാമ്യം ഉറപ്പാക്കി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാരനായ അധ്യാപകന്‍ ഡോ. റാമിന് ജാമ്യം ലഭിക്കാന്‍ അണിയറയില്‍ വഴിവിട്ട ഒത്തുകളി നടത്തിയ സംസ്ഥാന പോലീസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗുരുതരമായ കുറ്റകൃത്യത്തിലും പ്രതിക്ക് രക്ഷപ്പെടാന്‍ ജാമ്യപ്പൂട്ട് ഒരുക്കി നല്‍കി. സഹപാഠികളായ ഒട്ടേറെ മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും മറ്റും ശേഖരിച്ച് അശ്ലീല വെബ്‌സൈറ്റുകളില്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതിയും മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുമായ വയനാട് കാക്കവയല്‍ സ്വദേശി ഏബലിനാണ് പോലീസിന്റെ ആസൂത്രിത നന്മയില്‍…

Read More

പാളയം കൊലപാതകത്തില്‍ നിര്‍ണായകമായത് ശാസ്ത്രീയ അന്വേഷണം; ബന്ധുവായ കൊലപാതകിയെ കുടുക്കിയത് സിസിടിവി

കോഴിക്കോട്: പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ (38) രക്തത്തില്‍ കുളിച്ച നിലയില്‍ സ്വന്തം കിടപ്പുമുറിയില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍, പ്രാദേശിക ലഹരിസംഘങ്ങളിലേക്ക് നീണ്ട സംശയമുനകളെ നിഷ്പ്രഭമാക്കി പോലീസ് നടത്തിയത് കൃത്യതയാര്‍ന്ന ശാസ്ത്രീയ അന്വേഷണം. കൊലപാതകം നടന്ന് കേവലം 12 മിനിറ്റിനുള്ളില്‍ പ്രതി മടങ്ങിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ബിജുവിന്റെ ബന്ധുവായ മാങ്കാവ് കുറ്റിയില്‍താഴം തെക്കിനേടത്ത് മീത്തല്‍ ദീപക് (21) ആണ് ക്രൂരമായ ഈ കൃത്യത്തിന് പിന്നിലെന്ന് ശാസ്ത്രീയ ചോദ്യം…

Read More

25 കോടിയുടെ കള്ളപ്പണം ബിജെപി തൃശൂർ ഓഫിസിലെത്തിയത് അന്വേഷണം തുടങ്ങി

തൃശൂർ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് 25 കോടി രൂപയുടെ കള്ളപ്പണം ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫിസായ നമോ ഭവനിലേക്ക് എത്തിയെന്ന ആരോപണവുമായി മുൻ ഓഫിസ് സെക്രട്ടറി പി.അക്ഷയ്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിൽ 17 ചാക്കുകളിലായാണ് പണം എത്തിച്ചതെന്നും ഓഫിസിന്റെ രണ്ടാം നിലയിലും ചേറൂർ ഗാന്ധിനഗറിലെ ഒരു വീട്ടിലും ആണ് ഇവ സൂക്ഷിച്ചതെന്നും അക്ഷയ് വെളിപ്പെടുത്തി. എന്നാൽ, തന്റെ ആരോപണങ്ങൾ സംബന്ധിച്ച തെളിവുകൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്ന് അക്ഷയ് പറഞ്ഞു. പണമെത്തിച്ച സമയത്ത്…

Read More

ട്രെയിൻ യാത്രയ്ക്കിടെ നഴ്സിങ് വിദ്യാർഥിനിയുടെ മരണം ചികിത്സാപ്പിഴവെന്ന്

കൊല്ലം∙ ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പരവൂർ പൂതക്കുളം കൂനംകുളത്ത് സ്നേഹാലയത്തിൽ ടി.ബിജുവിന്റെയും ഷീജയുടെയും ഏക മകൾ ബി.എസ്.സ്നേഹയാണ് (22) മരിച്ചത്. യാത്രയ്ക്കിടയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് എസി കംപാർട്ട്മെന്റിലുണ്ടായിരുന്ന ഡോക്ടർ സ്നേഹയെ പരിശോധിക്കുകയും ചികിത്സ നൽകണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് സ്നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു….

Read More

‘മിഷൻ കട്ടുപൂച്ചൻ’ സിനിമാക്കഥകളെ വെല്ലുന്ന ത്രില്ലർ

ആലപ്പുഴ ∙ കുറുവ സംഘം മണ്ണഞ്ചേരിയിൽ നടത്തിയ 3 മോഷണങ്ങൾ സംബന്ധിച്ച കേസുകളിൽ ഒന്നിൽ പ്രതി തമിഴ്നാട് തേനി കാമാച്ചിപുരം സന്തൻ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സന്തോഷ് ശെൽവത്തിനു (25) കോടതി തടവും പിഴയും വിധിച്ചു. ഭവനഭേദനത്തിനും മോഷണത്തിനും 2 വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണു ശിക്ഷ. വാദിയായ മണ്ണഞ്ചേരി നായ്ക്കംവെളിയിൽ ജയന്തിക്ക് 5000 രൂപ നഷ്ടപരിഹാരമായും നൽകണം.കൂട്ടുപ്രതി തമിഴ്നാട് രാമനാഥപുരം പരമക്കുടി എംജിആർ നഗർ സ്വദേശി കട്ടുപൂച്ചനെ (56) വിട്ടയച്ചു. ഇരുവരും…

Read More

മദ്യലഹരിയിൽ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ അതിക്രമം

എറണാകുളം നഗരത്തിൽ ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് നേരെ അപമര്യാദയായ പെരുമാറ്റവും അസഭ്യവർഷവും നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചാളം സ്വദേശിയായ അരുൺ എന്നയാളാണ് ഈ കേസിൽ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പച്ചാളം കെ.എസ്. ഉദയൻ റോഡിന് സമീപത്തുവച്ചായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വഴിയിലൂടെ പോവുകയായിരുന്ന ജഡ്ജിയുടെ കാറിന് നേരെ സ്കൂട്ടറിലെത്തി അസഭ്യം പറയുകയായിരുന്നു ഇയാൾ. വഴിയിൽ വച്ച് അസഭ്യവർഷവും തുടർനടപടികളും ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഔദ്യോഗിക വാഹനത്തിന് നേരെയായിരുന്നു യുവാവിന്റെ അസഭ്യവർഷം. ജഡ്ജി…

Read More

കൊളുക്കുമല അപകടം: ചെന്നൈ സ്വദേശി കൊക്കയിലേക്ക് വീണു

കൊളുക്കുമല അപകടം ഇടുക്കിയിൽ ആശങ്കയുണർത്തി. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ 31-കാരൻ കാർത്തിക് സിംഹപ്പാറ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് ആയിരക്കണക്കിന് അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ സംഭവത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലെ സിംഹപ്പാറയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. സൂര്യനെല്ലിയിൽ നിന്ന് ഓഫ്‌റോഡ് ജീപ്പിൽ എത്തിയ വിനോദസഞ്ചാര സംഘത്തിനൊപ്പമായിരുന്നു കാർത്തിക്. അതേസമയം, സിംഹപ്പാറ വ്യൂ പോയിന്റിന് സമീപം നിൽക്കുന്നതിനിടെയാണ് യുവാവ് പെട്ടെന്ന് കൊക്കയിലേക്ക്…

Read More

മലയാളി വക ‘ഭീമൻ’ പാസ്‌പോർട്ട് സർവീസ് സെന്റർ റെഡി

ദുബായ്∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമേകി പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ബർ ദുബായ് ബുർജ്മാൻ സെന്ററിനടുത്തെ യുഡബ്ല്യു മാളിൽ സജ്ജമാക്കിയ കേന്ദ്രമാണ് യുഎഇയിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്റർ.പുതിയ കരാറേറ്റെടുത്ത അൽഹിന്ദ് വഴിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവ സംബന്ധിച്ചു. സെന്റുകളിലെ സേവനം വളരെ മികച്ച രീതിയിലായിരിക്കുമെന്നും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ഏറ്റവും നന്നായി യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.മലയാളി വ്യവസായി സുലൈമാൻ…

Read More

പൃഥ്വിരാജ് വൈശാഖ് ചിത്രം “ഖലീഫ”

കൊച്ചി : പൃഥ്വിരാജ് വൈശാഖ് ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ ഖലീഫ’യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ എത്തുന്നു. ഇന്ന്് വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ‘നിലാവേ’ എന്ന ഗാനമാണ് പുറത്ത് വരിക. സിദ് ശ്രീറാം, മഖ്ബൂല്‍ മന്‍സൂര്‍, മുത്തു എന്നിവരാണ് ജേക്‌സ് ബിജോയ്‌ക്കൊപ്പം ഈ ഗാനത്തിന്റെ പിന്നണിയില്‍ ഉള്ളത്. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു…

Read More

ഡോ. റാമിന്‍റെ ജാമ്യം; പൊലീസ് തലപ്പത്ത് ഗൂഢാലോചന നടന്നോയെന്ന് സംശയം

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ ഡോ. ​എം.​കെ. റാ​മി​നെ ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ് ത​ല​പ്പ​ത്ത് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ഹൈ​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ജ​സ്‌​റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. ഡോ. ​റാ​മി​ന് ത​ല​ശ്ശേ​രി എ​സ്.​സി/​എ​സ്.​ടി പ്ര​ത്യേ​ക കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം ല​ഭി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പൊ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ത്ത പ​ക്ഷം കോ​ട​തി അ​തി​ന് ഉ​ത്ത​ര​വി​ടു​മെ​ന്നും പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ കാ​ൾ റെ​ക്കാ​ഡു​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​മെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​റ​സ്റ്റി​ന്‍റെ…

Read More